കാസർകോട്: (www.kasargodvartha.com) അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കാസർകോട് ജില്ലയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറൻജ് അലേർട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും ചൊവ്വാഴ്ചയും യെലോ അലേർടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കലക്ട്രേറ്റ് കൺട്രോൾ റൂം: ലാൻഡ് ഫോൺ: 04994-257700, മൊബൈൽ ഫോൺ: 9446601700
താലൂക് കൺട്രോൾ റൂം നമ്പറുകൾ:
കാസർകോട് - 04994-230021/ 9447030021
മഞ്ചേശ്വരം - 04998-244044/ 8547618464
ഹോസ്ദുർഗ്- 04672-204042/ 9447494042
വെള്ളരിക്കുണ്ട് - 04672-242320/ 8547618470
അതിതീവ്ര മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ പൊലീസിനും അഗ്നിശമന രക്ഷാസേനക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. മെയ് 17 വരെ കടൽ പ്രക്ഷുബ്ധമാവാനാണ് സാധ്യത.
വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. മീൻ തൊഴിലാളികൾ, വിലക്ക് അവസാനിക്കുന്നത് കടലിൽ പോവാനും പാടുള്ളതല്ല.
Keywords: Kasaragod, Kerala, News, Top-Headlines, Rain, Weather, Climate, ALERT, Police, Rain: Orange alert in Kasaragod.< !- START disable copy paste -->
Rain | കനത്ത മഴയ്ക്ക് സാധ്യത; കാസർകോട്ട് തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറൻജ് അലേർട് പ്രഖ്യാപിച്ചു; ചൊവ്വാഴ്ച യെലോ അലേർട്; കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത; മുന്നറിയിപ്പ്
Rain: Orange alert in Kasaragod#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ