Protest for AIIMS | കാസർകോട്ട് എയിംസിനായി സെക്രടറിയേറ്റിന് മുന്നിൽ പ്രതിഷേധ ജ്വാല ആളിക്കത്തി; മുഖ്യമന്ത്രി കിനാലൂരിനായി വാദിക്കരുതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
May 19, 2022, 12:33 IST
കാസർകോട്: (www.kasargodvartha.com) എയിംസിനായി കാസർകോട് ജില്ലയെയും ഉൾപെടുത്തി കേരളം സർകാർ കേന്ദ്രത്തിന് പ്രൊപോസൽ നൽകണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ തിരുവനന്തപുരത്ത് സെക്രടറിയേറ്റിന് മുന്നിൽ പ്രതിഷേധ ജ്വാല തീർത്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്തു.
മുഖ്യമന്ത്രി മനുഷ്യത്വപരമായി പെരുമാറണമെന്നും കോഴിക്കോടിനായി വാദിക്കരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ആറോളം മൾടി, സൂപെർ സ്പെഷ്യാലിറ്റി ആശുപത്രികളുള്ള കോഴിക്കോടിന് വേണ്ടി മുഖ്യമന്ത്രി വാദിക്കുന്നതിന്റെ ചേതോവികാരമെന്തെന്നും അദ്ദേഹം ചോദിച്ചു. എയിംസ് ഇന്ന സ്ഥലത്ത് സ്ഥാപിക്കുമെന്ന് കേന്ദ്ര സർകാർ ആർക്കും ഒരുറപ്പും നൽകിയിട്ടില്ലെന്നും എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കാസർകോട് ആണെന്നും എംപി കൂട്ടിച്ചേർത്തു.
കൂട്ടായ്മ വൈസ് ചെയർമാൻ ഗണേഷ് അരമങ്ങാനം അധ്യക്ഷനായിരുന്നു. പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി മുഖ്യാതിഥിയായി. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി, ബ്ലോക് പഞ്ചായത്ത് മെമ്പർ ജമീല അഹ്‌മദ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫറീന കോട്ടപ്പുറം, ശ്രീനാഥ് ശശി, സലീം സന്ദേശം ചൗക്കി, സുബൈർ പടുപ്പ്, ശാഫി കല്ലുവളപ്പിൽ, എൻ ചന്ദ്രൻ പുതുക്കൈ, ഹകീം ബേക്കൽ, കരീം ചൗക്കി, മുരളീധരൻ പടന്നക്കാട്, കൃഷ്ണദാസ് അച്ചംവീട്, അബ്ദുർ റഹ്‌മാൻ ബന്തിയോട്, അമ്പാടി, ഖദീജ മൊഗ്രാൽ, സ്നേഹ മുറിയനാവി, ജംശീദ് പാലക്കുന്ന്, ഹമീദ് ചേരങ്കൈ, താജുദ്ദീൻ ചേരങ്കയ്, റംല കാഞ്ഞങ്ങാട്, സരോജിനി അമ്മ, സുമിത നീലേശ്വരം, മാലതി നീലേശ്വരം, പ്രീത സുധീഷ്, ഉസ്മാൻ പള്ളിക്കാൽ, സമദ് തൃക്കരിപ്പൂർ, ഇസ്മാഈൽ ഖബർധാർ, ശുകൂർ കണാജെ, മജീദ് ചിത്താരി, സതീശൻ കള്ളാർ, റശീദ കള്ളാർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Thiruvananthapuram, Protest, Hospital, Rajmohan Unnithan, Minister, Government, Kozhikode, AIIMS, Protest held in front of the Secretariat for Kasaragod AIIMS.
< !- START disable copy paste --> 