Join Whatsapp Group. Join now!
Aster MIMS 22/05/2023

Protest | കട്ടിലുകള്‍ തലയില്‍ ചുമന്നും ആശുപത്രി സാമഗ്രികൾ കയ്യിലേന്തിയും പ്രതിഷേധക്കാർ; കാസർകോട്ട് എയിംസിനായി നഗരത്തിൽ നടന്ന വേറിട്ട സമരം ശ്രദ്ധേയമായി

Protest held for AIIMS in Kasaragod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvarth.com) എയിംസിനായി കാസർകോടിൻറെ പേര് ഉള്‍പെടുത്തി കേരള സർകാർ കേന്ദ്രത്തിന് പുതിയ പ്രൊപോസല്‍ നല്‍കണമെന്നും എയിംസ് ജില്ലയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വേറിട്ട സമരം ശ്രദ്ധേയമായി. കാസർകോട് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ആശുപത്രി കട്ടിലുകള്‍ തലയില്‍ ചുമന്നും ഓക്സിജന്‍ സിലിൻഡറുകള്‍, ഗ്ലുകോസ് സ്റ്റാന്‍ഡ്, സ്ട്രചര്‍, വീല്‍ ചെയര്‍ എന്നിങ്ങനെയുള്ള സാധനസാമഗ്രികൾ കയ്യിലേന്തിയും ഡോക്ടര്‍മാര്‍, നഴ്‌സുമാർ, രോഗികളായി നൂറുകണക്കിന് സമരക്കാര്‍ അണിനിരന്ന പ്രതീകാത്മക ആശുപത്രിയാണ് നഗരത്തിലൂടെ കടന്നുപോയത്.
                        
News, Kerala, Kasaragod, Top-Headlines, Protest, Hospital, Government, Doctors, Busstand, AIIMS, AIIMS in Kasaragod, Protest held for AIIMS in Kasaragod.

തുടർന്ന് പുതിയ ബസ് സ്റ്റാന്‍ഡിന് അകത്ത് പ്രതീകാത്മക എയിംസ് ആശുപത്രി സ്ഥാപിച്ചു. പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പുതുമയുള്ളതാകയാൽ ജനശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്ന് സമരക്കാരുടെ നേതൃത്വത്തില്‍ 'മരണാസന്നനായ രോഗി' എന്ന നാടകവും അരങ്ങേറി. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി ഏകാങ്കനാടകം അവതരിപ്പിച്ച് കൊണ്ടാണ് സമരം ഉദ്‌ഘാടനം ചെയ്തത്.



ജനറല്‍ കണ്‍വീനര്‍ ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു. ഗണേശന്‍ അരമങ്ങാനം അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബൈര്‍ പടുപ്പ്, ജമീല അഹ്‌മദ്‌, ശ്രീനാഥ് ശശി, ശാഫി കല്ലുവളപ്പില്‍, അബ്ദുർ റഹ്‌മാൻ ബന്തിയോട്, കരീം ചൗക്കി, സലീം ചൗക്കി, കെ ബി മുഹമ്മദ് കുഞ്ഞി, ജംശീദ് പാലക്കുന്ന്, ബശീര്‍ കൊല്ലമ്പാടി, ഖദീജ മൊഗ്രാല്‍, സിസ്റ്റര്‍ സിനി ജെയ്സണ്‍ ഉസ്മാന്‍ കടവത്ത്, സൂര്യനാരായണ ഭട്ട്, കംപ്യൂടർ മൊയ്തു, താജുദ്ദീന്‍ ചേരങ്കൈ, രാജു കെ എം കള്ളാര്‍, ഹകീം ബേക്കല്‍, ചിതാനന്ദന്‍ കാനത്തൂര്‍, ശരീഫ് മുഗു, റാം തണ്ണോത്ത്, സ്നേഹ മുറിയനാവി, കുന്നില്‍ അബ്ബാസ് ഹാജി, റംല ആറങ്ങാടി, മുഹമ്മദ് ഈച്ചിലങ്കാല്‍, ജംശീർ പാലക്കുന്ന്, അബ്ദുൽ ഖയ്യൂം കാഞ്ഞങ്ങാട്, സലീം സന്ദേശം, യശോദാ ഗിരീഷ്, ശുകൂർ കണാജെ, സീതി ഹാജി, ഖാദര്‍ പാലോത്ത്, ഖദീജ മൊഗ്രാല്‍, തസ്രീഫ മൊയ്തീന്‍ അടക്ക, റസാ ഖദീജ, ഉസ്മാന്‍ പള്ളിക്കല്‍, റഹീം നെല്ലിക്കുന്ന്, ബശീര്‍ കൊല്ലമ്പാടി, ലത്വീഫ് ചേരങ്കൈ, സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. താജുദ്ദീന്‍ പടിഞ്ഞാർ നന്ദി പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Protest, Hospital, Government, Doctors, Busstand, AIIMS, AIIMS in Kasaragod, Protest held for AIIMS in Kasaragod.
< !- START disable copy paste -->

Post a Comment