Join Whatsapp Group. Join now!
Aster MIMS 10/10/2023

Police Raid | മയക്കുമരുന്ന് റെയ്ഡിനെത്തിയ പൊലീസിന് കിട്ടിയത് പെണ്‍വാണിഭ സംഘത്തെ; നാല് പേര്‍ പിടിയില്‍

Police who came to drug raid, found immoral racket#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) മയക്കുമരുന്ന് റെയ്ഡിനെത്തിയ പൊലീസിന് കിട്ടിയത് പെണ്‍വാണിഭ സംഘത്തെ. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരേയുമാണ് പിടികൂടിയത്. നിലേശ്വരം മാര്‍കറ്റ് റോഡിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 55 കാരനേയും ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 25 കാരനേയും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 38കാരിയേയും മഹാരാഷ്ട്ര സ്വദേശിയായ 33കാരിയേയുമാണ് നിലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഞായറാഴ്ച സന്ധ്യയോടെയാണ് മയക്കുമരുന്ന് സംഘത്തെ അന്വേഷിച്ച് പൊലീസെത്തിയത്.
  
Nileshwaram, Kasaragod, Kerala, News, Top-Headlines, Women, Arrest, Police, Custody, Raid, Investigation, Police who came to drug raid, found immoral racket.

പല ലോഡ്ജുകളിലും നാളുകളായി പെണ്‍വാണിഭ സംഘങ്ങളും ഹണിട്രാപ് സംഘങ്ങളും പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. പരീക്ഷ എഴുതാനും മറ്റും രക്ഷിതാക്കള്‍ക്കൊപ്പം മുറിയെടുക്കുന്ന കുടുംബത്തിലെ യുവതികള്‍ക്ക് നേരെയും ഇത്തരക്കാരുടെ ശല്യം പതിവായി മാറിയിട്ടുണ്ടെന്നാണ് പരാതി. കാഞ്ഞങ്ങാട് നഗരത്തില്‍ സഹോദരനൊപ്പം ഇന്റര്‍വ്യൂവിന് ഹാജരാകാനായി മുറിയെടുത്ത യുവതിയോട് പെണ്‍വാണിഭ സംഘത്തിലെ യുവതി ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പറാണ് നല്‍കിയത്. ഇത് സംഘത്തിന് വിനയായി തീര്‍ന്നിരുന്നു.

ലോഡ്ജുകളില്‍ പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന വിശ്വാസത്തോടെയായിരുന്നു പലയിടത്തും ഇത്തരക്കാരുടെ പെണ്‍വ്യാപാരം നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലും മയക്കുമരുന്ന് വേട്ടയ്‌ക്കെത്തിയ പൊലീസിന് മുന്നില്‍ പെണ്‍വാണിഭസംഘം പെട്ടിരുന്നു.

Keywords: Nileshwaram, Kasaragod, Kerala, News, Top-Headlines, Women, Arrest, Police, Custody, Raid, Investigation, Police who came to drug raid, found immoral racket.< !- START disable copy paste -->

Post a Comment