കാസര്‍കോട്: (www.kasargodvartha.com) നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് നാടുകടത്തി. ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപക് എന്ന മമ്മൂട്ടി ദീപകി (32) നെതിരെയാണ് പൊലീസ് റിപോർട് പ്രകാരം നടപടി സ്വീകരിച്ചത്.
കാസര്‍കോട് എക്‌സൈസില്‍ രണ്ട് മദ്യക്കടത്ത് കേസുകളും കാസര്‍കോട് പൊലീസില്‍ സാമുദായിക സ്പര്‍ദ്ദയുമായി ബന്ധപ്പെട്ട കേസും ദീപകിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ ഐ ജിയുടെ നിര്‍ദേശപ്രകാരം നടപടി സ്വീകരിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് ദീപകിനെതിരെയും നടപടിയെടുത്തത്.
Keywords: Kasaragod, Kerala, News, Accuse, Accused, Case, Police, Youth, Police deported accused youth in several cases.< !- START disable copy paste -->