ജീവനക്കാരി പണം ലഭിച്ചോ എന്ന് പരിശോധിക്കുന്നതിനിടെ ഇയാൾ സ്വർണമാലയുമായി കടയിൽ നിന്ന് സമർഥമായി മുങ്ങിയെന്നാണ് കേസ്. 11.900 ഗ്രാം തൂക്കമുള്ള 62,000 രൂപയോളം വിലയുള്ള മാലയാണ് മോഷണം പോയത്. തുടർന്ന് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
മോഷണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും സ്വർണമാല നഷ്ടപ്പെട്ട വിവരം മറ്റ് ജ്വലറികളിൽ അറിയിക്കുകയും ചെയ്തു. കണ്ണൂർ ഭാഗത്തേക്ക് ഇന്റർസിറ്റി ട്രെയിനുള്ളതിനാൽ ആർപിഎഫിലും വിവരമറിയിച്ചു. അതിനിടെ ജോബി മാല 54,500 രൂപയ്ക്ക് കാഞ്ഞങ്ങാട്ടെ ഒരു ജ്വലറിക്ക് വിറ്റതായി പൊലീസ് അറിഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാർ, എസ്ഐ വിഷ്ണു പ്രസാദ്, ഇൻസ്‌പെക്ടരുടെ സ്‌ക്വാഡ് അംഗങ്ങളായ അനിൽ, അജിത്, രതീഷ് എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Keywords: Police arrested thief within hours of theft, Kerala, Kasaragod, News, Top-Headlines, Arrest, Thief, Theft, Robbery, Police, Idukki, Complaint, Gold chain, Kannur, CCTV.
< !- START disable copy paste -->