Join Whatsapp Group. Join now!
Aster MIMS 10/10/2023

Air gun training | പൊന്നംപേട്ട സായ് ശങ്കര ക്യാംപസിൽ വെടിവെപ്പ് പരിശീലനം; ദൃശ്യങ്ങൾ പുറത്ത്

Photos of training with air guns go viral #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) കുടക് ജില്ലയിൽ വീരാജ്പേട്ടക്കടുത്ത പൊന്നംപേട്ട സായ് ശങ്കര എജുകേഷൻ ക്യാംപസിൽ സംഘ്പരിവാർ സംഘടിപ്പിച്ച ക്യാംപിൽ വെടിവെപ്പ് പരിശീലനം നൽകിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിശ്വഹിന്ദു പരിഷത്, ആർ എസ് എസ്, ബജ്റംഗ്ദൾ പ്രവർത്തകർ പങ്കെടുത്ത 'ത്രിശൂല ദീക്ഷ' ക്യാംപിൽ 'ശൗര്യപ്രശിക്ഷണ' പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ആയുധ പരിശീലനം നൽകിയതെന്ന് ഡെകാൻ ഹെറാൾഡ് റിപോർട് ചെയ്തു.
                                     
News, National, Karnataka, Top-Headlines, Mangalore, Photo, College, MLA, Photos of training with air guns go viral.

10 ദിവസമാണ് ക്യാംപ് നടന്നത്. ബിജെപിയുടെ മടിക്കേരി എംഎൽഎ എം പി അപ്പാച്ചു രാജൻ, വീരാജ്പേട്ട എംഎൽഎ കെജി ബോപയ്യ, സുജ കുശലപ്പ എംഎൽസി എന്നിവർ ക്യാംപിൽ സന്ദർശനം നടത്തിയിരുന്നു.
            
News, National, Karnataka, Top-Headlines, Mangalore, Photo, College, MLA, Photos of training with air guns go viral.

സത്യസായ് ബാബയുടെ ആശയങ്ങൾക്ക് അധിഷ്ഠിതമായി പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന സ്ഥാപനം 2000-2001ലാണ് തുടങ്ങിയത്. സ്കൂൾ, ഹയർസെകൻഡറി സ്കൂൾ, പി യു കോളജ്, ബിഎഡ് കോളജ് എന്നിവ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നു.

'ക്യാംപിന് കൊടുത്തതാണ് വെടിവെപ്പ് അറിയില്ല'

സായ് ശങ്കര സ്കൂളിലെ സൗകര്യങ്ങൾ 10 ദിവസത്തെ ക്യാംപ് നടത്താൻ നൽകുകയാണ് മാനജ്മെന്റ് ചെയ്തതെന്ന് ട്രസ്റ്റ് പ്രസിഡണ്ട് ജരു ഗണപതി പറഞ്ഞു. വെടിവെപ്പ് പരിശീലനം സംബന്ധിച്ച് തനിക്കോ സ്കൂൾ അധികൃതർക്കോ അറിയില്ല. സ്കൂൾ അവധിയായതിനാലാണ് നൽകിയത്. ക്യാംപ് അംഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കൽ ഉൾപെടെ സംഘാടകരാണ് ചെയ്തതെന്ന് ഗണപതി പറഞ്ഞു.
                  
News, National, Karnataka, Top-Headlines, Mangalore, Photo, College, MLA, Photos of training with air guns go viral.
                                                   ട്രസ്റ്റ് പ്രസിഡണ്ട് ജരു ഗണപതി

Keywords: News, National, Karnataka, Top-Headlines, Mangalore, Photo, College, MLA, Photos of training with air guns go viral.
< !- START disable copy paste -->

Post a Comment