Join Whatsapp Group. Join now!
Aster MIMS 10/10/2023

Passengers in distress | കുമ്പള - മുള്ളേരിയ നാലുവരിപാത റോഡ് പണി കാലവർഷത്തിൽ സ്തംഭിച്ചു; ചെളിവെള്ളത്തിൽ മുങ്ങി വാഹനങ്ങളും ജനങ്ങളും; യാത്രാദുരിതമേറി

Passengers in distress on Kumbla-Mulleria KSTP road#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) കുമ്പള- മുള്ളേരിയ കെഎസ്ടിപി നാലുവരിപാത റോഡ് പണി കാലവർഷത്താൽ സ്തംഭിച്ചതോടെ റോഡിൽ യാത്രാദുരിതമേറി. ഒപ്പം ചെളിയഭിഷേകവും കൂടി ആയതോടെ യാത്രക്കാർക്ക് ഇരട്ടപ്രഹരം. നേരത്തെ വന്ന കാലവർഷമാണ് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചത്.
  
Kumbala, Kasaragod, News, Mulleria, Road, Road-damage, Vehicles, Rain, Seethangoli, Auto-rickshaw, Passengers in distress on Kumbla-Mulleria KSTP road

കുമ്പള ശാന്തിപള്ളം, സീതാംഗോളി, മുള്ളേരിയ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് റോഡിൽ ചെളിവെള്ളം കെട്ടി കിടക്കുന്നത് മൂലം യാത്ര തുടരാനാവാത്ത സ്ഥിതിയിലായിട്ടുണ്ട്. ഈ റൂടിൽ ഓടുന്ന ബസുകൾ ചെളിയിൽ മുങ്ങുകയാണ്. ചെളിവെള്ളം ബസിലെ ഇരിപ്പിടം വരെ തെറിച്ചു വീഴുന്നുണ്ട്. ഇത് യാത്രക്കാർക്കും ദുരിതമാകുന്നു.

അതിനിടെ കെഎസ്ടിപി റോഡിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുമ്പളയിൽ ഓവുചാലിനായി കുഴിയെടുത്ത് മണ്ണിട്ട് മൂടിയത് കാൽനടയാത്രക്കാർക്കും ഓടോറിക്ഷ തൊഴിലാളികൾക്കും ദുരിതമായി. ഓവുചാലിന് കുഴി എടുത്തപ്പോൾ നിലവിലുണ്ടായിരുന്ന ഡ്രെയിനേജ് സംവിധാനം മണ്ണിനാൽ അടഞ്ഞതോടെ ടൗണിലെ ഓടോറിക്ഷ സ്റ്റാൻഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കാൽനടയാത്രക്കാർക്കും, വ്യാപാരികൾക്കും, വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

റോഡിലെ കെട്ടികിടക്കുന്ന ചെളിവെള്ളം നീക്കം ചെയ്യാനും, കുമ്പള ടൗണിൽ അടഞ്ഞുപോയ ഓവുചാൽ സംവിധാനം പുന:സ്ഥാപിക്കാനും അടിയന്തര നടപടി വേണമെന്നാണ് ഓടോറിക്ഷാ തൊഴിലാളികളുടെയും വ്യാപാരികളുടെയും ആവശ്യം. പൊതുജനങ്ങളും സുരക്ഷിതമായ യാത്രാ സംവിധാനം ഒരുക്കണമെന്ന് അഭ്യർഥിക്കുന്നു.

Keywords: Kumbala, Kasaragod, News, Mulleria, Road, Road-damage, Vehicles, Rain, Seethangoli, Auto-rickshaw, Passengers in distress on Kumbla-Mulleria KSTP road.< !- START disable copy paste -->

Post a Comment