പരശുറാം എക്സ്പ്രസിനെ ആശ്രയിക്കുന്ന പ്രതിദിന യാത്രക്കാര്‍ക്ക് ആശ്വാസകരമാണ് റെയില്‍വേയുടെ തീരുമാനം. കോഴിക്കോട്ട് നിന്നടക്കം ധാരാളം നിത്യ യാത്രക്കാർ വൈകീട്ട് വടക്കോട്ടേക്ക് സഞ്ചരിക്കുന്ന ഈ ട്രെയിൻ റദ്ദുചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധവും പകരം സംവിധാനം വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റയിൽവേ തീരുമാനം കൈകൊണ്ടത്.
പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചിരുന്നു. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ജനശതാബ്ദി എക്സ്പ്രസുകളും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ഉണ്ട്. എന്നാൽ ഇവയുടെ സർവീസിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഈ മാസം 29 വരെയാണ് ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയത്.
നേരത്തെ യാത്രാദുരിതങ്ങൾ ചൂണ്ടിക്കാട്ടി കുമ്പള റെയിൽ പാസൻജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് നൽകിയ നിവേദനം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ ജെനറൽ മാനജർ, ഡിവിഷനൽ റെയിൽവേ മാനജർ എന്നിവർക്ക് കൈമാറിയിരുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Train, Mangalore, Passenger, Railway, Parasuram Express, Parasuram Express will run on the Shornur-Mangalore route.