മംഗളൂരു: (www.kasargodvartha.com) നാടന്‍പാട്ട് കലാകാരിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ സുക്രി ബൊമ്മ ഗൗഡ(86) ആശുപത്രി വിട്ടു. കഴിഞ്ഞ ആറു ദിവസമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മന്‍ഗ്ലൂറുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ബന്ധപ്പെട്ടവരും ഊഷ്മളമായ യാത്രയയപ്പാണ് സുക്രിക്ക് നല്‍കിയത്. ചികിത്സാ ചെലവ് കര്‍ണാടക സര്‍കാര്‍ വഹിക്കുമെന്ന് സുക്രിയെ സന്ദര്‍ശിച്ച ശേഷം മന്ത്രി കൊട ശ്രീനിവാസ പൂജാരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ട സുക്രിയെ ചെറിയൊരു ശസ്ത്രക്രിയക്ക് വിധേയയാക്കിയതായും ഇപ്പോള്‍ അവര്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തര കന്നട ജില്ലയില്‍ അങ്കോല താലൂകില്‍ ബഡഗേരി ഗ്രാമവാസിയായ സുക്രി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഹലകി ഒകാലിഗ സമുദായക്കാരിയാണ്.
ആശുപത്രിയില്‍ നിന്നും സുക്രിയെ മൂലത്വ ഫൗന്‍ഡേഷന്‍ ഭാരവാഹി പ്രകാശ് കൊട്യനാണ് തന്റെ കാറില്‍ ഭാര്യ കല്‍പന കൊട്യനൊപ്പം വീട്ടിലെത്തിച്ചത്.
Keywords: News, National, Top-Headlines, Karnataka, Mangalore, Hospital, Treatment, Health, Singer, Doctors, Government, Padma Shri Sukri Bomma Gowda, Padma Shri Sukri Bomma Gowda discharged from hospital.
< !- START disable copy paste -->