Join Whatsapp Group. Join now!
Aster MIMS 10/10/2023

Inauguration | മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക ഹൊളിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു

Opposition Leader VD Satheesan inaugurated Melath Narayanan Nambiar Memorial Hall #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാനത്തൂര്‍: (www.kasargodvartha.com) സര്‍വോദയ വായനശാലയില്‍ പുതുതായി നിര്‍മിച്ച  മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക ഹൊളിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു. 

  


ഹൊളില്‍ സ്ഥാപിച്ച മേലത്തിന്റെ ഫേടോ അനാച്ഛാദനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു. ഏഷ്യ ബുക്‌സ് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടിയ മഹേഷ്, മിഥുന്‍രാജ് എന്നിവര്‍ക്ക് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉപഹാരം നല്‍കി.

ദേവിക കുമാരന്‍ വരച്ച വി ഡി സതീശന്റെയും, മോഹിത്ത് കൃഷ്ണന്‍ വരച്ച മേലത്തിന്റെയും ഛായ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാവിന് നല്‍കി. 

ഇ മണികണ്ഠന്‍ അധ്യക്ഷന്‍ വഹിച്ച യോഗത്തില്‍ പഞ്ചായത് പ്രസിഡന്റ് മിനി പി വി, പഞ്ചായത് വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശശീധരന്‍ എ കെ, താലൂക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജനാര്‍ദ്ദനന്‍, ഗോപിനാഥന്‍ നായര്‍, കെ പി കുമാരന്‍ നായര്‍, ബലരാമന്‍ നമ്പ്യാര്‍, പി വി വിനയ കുമാര്‍, സ്വരാജ് സി കെ, ആനന്ദന്‍ ഇ, അശോകന്‍ മാസ്റ്റര്‍, ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, Kasaragod, News, Memorial, Leader, DCC, Rajmohan Unnithan, MP,  Opposition Leader VD Satheesan inaugurated Melath Narayanan Nambiar Memorial Hall

Post a Comment