Join Whatsapp Group. Join now!
Aster MIMS 10/10/2023

Covid Restrictions Lifted | കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഒമാന്‍

Oman lifts all COVID-19 restrictions #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

മസ്ഖത്: (www.kasargodvartha.com) കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഒമാന്‍. കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതല്‍ നടപടികളും ഒഴിവാക്കാന്‍ സുപ്രീം കമിറ്റിയാണ് തീരുമാനിച്ചത്. മുഴുവന്‍ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങള്‍ എടുത്തുകളയുന്നതായും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നത് ജനങ്ങള്‍ തുടരണമെന്നും സുപ്രീം കമിറ്റി വ്യക്തമാക്കി. അതേസമയം, പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉണ്ടായാല്‍ വീട്ടില്‍ തന്നെ തുടരണം. മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം.

News, Gulf, World, Top-Headlines, COVID-19, Oman, Oman lifts all COVID-19 restrictions.

സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കുകയും വേണം. എല്ലാവരും, പ്രത്യേകിച്ച് പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമിറ്റി അഭ്യര്‍ഥിച്ചു. സ്വദേശികളും വിദേശികളും ബുസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും വേണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: News, Gulf, World, Top-Headlines, COVID-19, Oman, Oman lifts all COVID-19 restrictions.

Post a Comment