തിങ്കളാഴ്ച വൈകിട്ട് 4.30ന് മറൈൻഡ്രൈവിലെ ഹോടെലിൽ ഭക്ഷണം കഴിക്കുന്നതിനിടെ അശോകനെ കണ്ട യുവാക്കൾ പിന്നാലെ കൂടി. സമീപത്തെ കടയിൽ മൊബൈൽ ഫോൺ വിൽക്കാൻ കയറിയപ്പോൾ ഫോടോ പകർത്തി ഫോണിൽ നാട്ടിലേക്ക് അയച്ചു. ഫോടോ സ്ഥിരീകരിച്ചതോടെ യുവാക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊച്ചി പൊലീസ് കാഞ്ഞങ്ങാട് പൊലീസിനെ അറിയിച്ച ശേഷം കടയിലെത്തി ഉടമയെക്കൊണ്ട് അശോകനെ തിരികെ വിളിപ്പിച്ചു. കടയിലേക്കു മടങ്ങിയെത്തിയ അശോകനെയും കൂട്ടരെയും മഫ്‌തിയിലെത്തിയ പൊലീസും യുവാക്കളും ചേർന്നു പിടികൂടുകയായിരുന്നു. തുടർനടപടികൾ വേഗത്തിൽ കൈക്കൊള്ളുമെന്ന് കാഞ്ഞങ്ങാട് ഡിവൈ എസ് പി അറിയിച്ചു.
നിരവധി മോഷണ കേസുകളിലെ പ്രതിയായ അശോകൻ അടുത്തിടെയാണ് കൂടുതൽ അപകടകാരിയായത്. നാട്ടിൽ ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. ഇതിൽ ഒരു കുഞ്ഞുണ്ട്. മാർച് ഒമ്പതിനാണ് അശോകൻ കാഞ്ഞിരപ്പൊയിലിലെ അനിൽകുമാറിന്റെ ഭാര്യ ബിജിതയെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. മടിക്കൈ ഗ്രാമമൊന്നാകെ അശോകനെ തേടി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കശുമാവ് മരങ്ങളും മുൾപ്പടർപ്പുകളും നിറഞ്ഞ 300 ഏകറിലധികം വ്യാപിച്ച് കിടക്കുന്ന ചെങ്കൽ കുന്നുകളിൽ അശോകന് വേണ്ടി പൊലീസും നാട്ടുകാരും തേടിയലഞ്ഞു. ഒടുവിൽ ഡ്രോൺ പറത്തിയിട്ടും പിടികൂടാനായില്ല. അന്വേഷണം കാടിന് വെളിയിലേക്കും വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞങ്ങാട് ഡിവൈഎസ്പി വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇരുപതിലേറെ പൊലീസുകാർ വീതം മൂന്ന് ടീമുകളായി മാസങ്ങൾ നീണ്ട പരിശോധനയാണ് നടത്തിയത്. നാടിന്റെ ഉറക്കം കെടുത്തിയായ മോഷ്ടാവ് ഒടുവിൽ പിടിയിലായതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Arrest, Accuse, Police, People, Robbery-case, Custody, Notorious thief Asokan, Notorious thief Asokan arrested.
< !- START disable copy paste -->