Join Whatsapp Group. Join now!
Aster MIMS 10/10/2023

Elephants | പൂരത്തിന് ഗജവീരന്‍മാര്‍ക്ക് സ്വര്‍ണശോഭ പകരാനുള്ള നെറ്റിപ്പട്ടങ്ങള്‍ അണിയറയില്‍ ഒരുങ്ങി

Nettipattam for the elephants ready in Thrissur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂര്‍: (www.kasargodvartha.com) പൂരത്തിന് ഗജവീരന്‍മാര്‍ക്ക് സ്വര്‍ണശോഭ പകരാനുള്ള നെറ്റിപ്പട്ടങ്ങള്‍ അണിയറയില്‍ ഒരുങ്ങി. തിരുവമ്പാടിയും പാറമേക്കാവും 15 വീതം നെറ്റിപ്പട്ടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഓരോ നെറ്റിപ്പട്ടത്തിന്റെയും വില.

11 ചന്ദ്രകലകള്‍, 37 ഇടകിണ്ണം, രണ്ട് വട്ടക്കിണ്ണം, നടുവില്‍ കുംഭന്‍കിണ്ണം നെട്ടിപ്പട്ടത്തില്‍ കാണാം. നെറ്റിപ്പട്ടത്തിന് ചുറ്റും വിവിധ നിറത്തിലുളള കമ്പിളി നൂലുകള്‍ കൊണ്ട് പൊടിപ്പുകളും തുന്നിചേര്‍ക്കുന്നു. ഓരോ പൂരത്തിനും പുതിയ നെറ്റിപ്പട്ടം നിര്‍മിക്കും. നടുവില്‍ നില്‍ക്കുന്ന കൊമ്പന്‍ അണിയുന്ന നെറ്റിപ്പട്ടം വലുപ്പത്തിലും ഘടനയിലും മറ്റുളളവയില്‍ നിന്ന് വ്യത്യസ്തമാണ്.

Thrissur, News, Kerala, Top-Headlines, Thrissur-Pooram, Religion, Temple, Temple fest, Nettipattam for the elephants ready in Thrissur.

പല വലുപ്പത്തില്‍ നിര്‍മിക്കുന്നത് കൊണ്ട് എത് ആനയ്ക്കും ചേരുന്ന നെറ്റിപ്പട്ടങ്ങള്‍ ലഭ്യമാണ്. പൂരത്തിന് മുന്നോടിയായി ഇരുദേവസ്വങ്ങളും ആനച്ചമയങ്ങളുടെ പ്രദര്‍ശനവും നടത്തും.

Keywords: Thrissur, News, Kerala, Top-Headlines, Thrissur-Pooram, Religion, Temple, Temple fest, Nettipattam for the elephants ready in Thrissur.

Post a Comment