കാസർകോട്: (www.kasargodvartha.com) എൻസിപിയിലേക്ക് വിവിധ പാർടികളിൽ നിന്നും കടന്നുവന്ന ആയിരം പ്രവർത്തകരുടെ പ്രകടനവും പൊതു സമ്മേളനവും മെയ് 19ന് തൃക്കരിപ്പൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തങ്കയം മുക്കിൽ നിന്നും വൈകീട്ട് മൂന്നരയ്ക്ക് ബാൻഡ്, വാദ്യം , ചെണ്ടമേളം, അശ്വ പ്രദർശനം എന്നിവയുടെ അകമ്പടിയോടെ ബസ് സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ വേദിയിലേക്ക് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ച് ആനയിക്കും.
പൊതുസമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഹാശിം അരിയിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ, മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ ഡോ: ഫൗസിയ ഖാൻ എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ, ദേശീയ സെക്രടറി പീതാംബരൻ മാസ്റ്റർ, തോമസ് കെ തോമസ് എംഎൽഎ, എം പി സുരേഷ് ബാബു, ലളിത സുഭാഷ്, എം പി മുരളി, സുരേശൻ തലശ്ശേരി, രവി കുളങ്ങര, പി കെ രവീന്ദ്രൻ, കെ കുഞ്ഞിക്കണ്ണൻ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രടറി എം പി മുരളി, ഹാശിം അരിയിൽ, രവി കുളങ്ങര, കരീം ചന്തേര, സി ബാലൻ, സിബി വസന്തകുമാർ, ഉബൈദുല്ല കടവത്ത് എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Press Meet, NCP, MP, Trikaripur, Video, Secretary, NCP public meeting on May 19 in Thrikkarippur.< !- START disable copy paste -->
NCP Programme | എൻസിപി നവാഗത സംഗമം മെയ് 19ന് തൃക്കരിപ്പൂരിൽ; ഡോ. ഫൗസിയ ഖാൻ എം പി മുഖ്യാതിഥി
NCP public meeting on May 19 in Thrikkarippur#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ