city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | ബെംഗ്ളൂറിൽ നിന്നും ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്ന് പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആദൂർ: (www.kasargodvartha.com) ബെംഗ്ളൂറിൽ നിന്നും ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. രണ്ട് യുവാക്കൾ അറസ്റ്റിലായി. റെസ്റ്റോറന്റ് ഉടമയായ മൂനീ൪ എൻ (28), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിസാമൂദ്ദീൻ എ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
  
Arrested | ബെംഗ്ളൂറിൽ നിന്നും ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്ന് പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കുണ്ടാർ പള്ളിക്ക് സമീപം സംസ്ഥാന പാതയിൽ വെച്ച് കെ എൽ 14 എ എ 5876 മഹീന്ദ്ര ഥാറിൽ കടത്തുകയായിരുന്ന 30 ഗ്രാം മാരകമായ എംഡിഎംഎ ആദൂർ എസ്ഐ ഇ രത്നാകരനും സംഘവും അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

ബേക്കൽ ഡി വൈ എസ് പി സികെ സുനിൽ സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അഡീഷണൽ എസ് ഐ മോഹനൻ, എ എസ് ഐ മധു, സീനീയർ സിപിഒ വിനോദ് അശോകൻ, സിപിഒമാരായ അജയ് വിൽസൺ, അശോകൻ, ഗുരുരാജ്, ഹരീഷ്, സന്ദീപ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Keywords:  Adhur, Kasaragod, Kerala, News, Top-Headlines, Arrest, Police, MDMA, Seized, Youth, Vehicle, Bekal, MDMA seized; Two youths arrested. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL