Join Whatsapp Group. Join now!
Aster MIMS 10/10/2023

Mango Cultivation | മാവ് നന്നായി പൂത്ത് കായ്ക്കാന്‍ എന്ത് വേണം, കാലാവസ്ഥാ വ്യതിയാനം മാമ്പഴത്തിന്റെ വിളവിനെ എങ്ങനെ ബാധിക്കുന്നു? എല്ലാമറിയാം

Mango Cultivation and climate change #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) രാത്രി കാലത്ത് നല്ല തണുപ്പും പകല്‍ സമയത്തെ ചൂടുമാണ് മാവ് നന്നായി പൂത്ത് കായ്ക്കാന്‍ വേണ്ടത്. എന്നാല്‍ പകലും രാത്രിയും ഒരു പോലെ ചൂടുണ്ടാക്കുകയും ഇടമഴ പെയ്യാതിരിക്കുകയും ചെയ്യുന്നുന്നത് മാമ്പഴ കൃഷിക്ക് തിരിച്ചടിയാകും. പൂവ് കൊഴിഞ്ഞു പോകും. കാലാവസ്ഥാ വ്യതിയാനവും ചൂടും മാമ്പഴത്തിന്റെ വിളവ് കുറയാന്‍ കാരണമാകുന്നു.

വര്‍ഷന്തോറും 400 കോടി രൂപയുടെ മാമ്പഴം കയറ്റുമതി ചെയ്യുന്ന പാലക്കാടിനെയാണ് പ്രശ്നം കൂടുതല്‍ ബാധിക്കുക. അല്‍ഫോന്‍സ, മല്‍ഗോവ, ബങ്കനപളളി, ഹിമാംപസന്ത്, നീലം, കളിമൂക്കന്‍ മാങ്ങ തുടങ്ങിയവയാണ് ജില്ലയിലെ മുതലമടയില്‍ കൃഷി ചെയ്യുന്നത്. ഇവയുടെ വിളവില്‍ കുറവ് സംഭവിക്കുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വൈകിയാലും കടുത്ത വരള്‍ച്ചയുണ്ടായാലും മാവ് പൂക്കാന്‍ കാലതാമസമുണ്ടാകും. കാലം തെറ്റിയുള്ള മഴയും നേരത്തെയുള്ള വിളവെടുപ്പ് പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.

Thiruvananthapuram, News, Kerala, Top-Headlines, Mango, Cultivation, Climate, Mango Cultivation and climate change.

മുതലമടയ്ക്കു പുറമെ ജനുവരിയില്‍ മാമ്പഴം വിളവെടുപ്പിനു പാകമാകുന്നത് പെറുവിലും ബൊളീവിയയും മാത്രമാണ്. അതുകൊണ്ടാണ് മുതലമട മാമ്പഴം വന്‍തോതില്‍ കയറ്റുമതി സാധ്യതയും വിദേശ വിപണിയിലെ താരമൂല്യവും നിലനിര്‍ത്തുന്നത്. ആഗോള വിപണിയില്‍ ആദ്യം എത്തിച്ചേരുന്നത് മുതലമട മാമ്പഴമാണ്. ഒരു സീസണില്‍ ഏതാണ്ട് 200 കോടി രൂപ വിലമതിക്കുന്ന മാമ്പഴം ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. പലരും നേരിട്ട് തോട്ടങ്ങളിലെത്തി തങ്ങള്‍ക്കിഷ്ടമുള്ള മാമ്പഴങ്ങള്‍ വാങ്ങാനും എത്തുന്നുണ്ട്.

ജൈവ രീതിയില്‍ മാമ്പഴം വളര്‍ത്തുന്നവര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാന ഘടകങ്ങള്‍ മാമ്പഴത്തിന്റെ വലിപ്പം കുറയ്ക്കാനിടയാക്കുന്നു എന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. ഗള്‍ഫ് നാടുകളിലേയ്ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മാമ്പഴകയറ്റുമതിയില്‍ കര്‍ശനമായ ഗുണനിലവാര നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമുള്ളതിനാല്‍ ഇവിടുത്തെ മാവിന്‍ തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗത്തിനും ഇപ്പോള്‍ കാര്യമായ കുറവു വന്നിട്ടുണ്ട്.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Agriculture, Mango, Cultivation, Climate, Mango Cultivation and climate change.

Post a Comment