നേരത്തെ ആചാര്യയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്ന കൗൺസിൽ അംഗങ്ങൾ, എബിവിപിയുടെ സജീവ അംഗം കൂടിയായ ആചാര്യ ക്യാംപസിലെ ഹിജാബ് വിഷയത്തിൽ തങ്ങൾക്കൊപ്പം നിൽക്കുന്നില്ലെന്ന് പരാതിപ്പെട്ടു. അദ്ദേഹത്തിന്റെ തീരുമാനത്തിൽ പ്രകോപിതരായ അംഗങ്ങൾ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റാൻ കോളേജ് മാനജ്‌മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. കോളജ് സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ യോഗം വെള്ളിയാഴ്ച ചേർന്നിരുന്നു. അതിന് ശേഷമാണ് ആചാര്യ രാജി സമർപിച്ചത്.
പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കൗൺസിൽ അംഗങ്ങളോട് ആവശ്യപ്പെട്ടതായി അവസാന വർഷ ബിഎസ്‌സി വിദ്യാർഥി കൂടിയായ ആചാര്യ പറഞ്ഞു. 'ക്യാംപസിനുള്ളിൽ പ്രതിഷേധിക്കുന്നത് കോളജിന്റെ പ്രതിച്ഛായ തകർക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു, അത് ഞങ്ങളുടെ ഭാഗത്ത് നിന്ന് ശരിയല്ല. കാര്യങ്ങൾ പരിഹരിക്കുന്നതിന് സമാധാനപരവും സൗഹാർദപരവുമായ ഒരു മാർഗമുണ്ട്. ക്യാംപസിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെ ഞാൻ ശക്തമായി എതിർക്കുന്നു. എന്നിരുന്നാലും, അവരുടെ പ്രതിഷേധത്തെയും അവരുടെ വീക്ഷണങ്ങളെയും ഞാൻ പിന്തുണയ്‌ക്കാത്തതിൽ കൗൺസിൽ അംഗങ്ങൾ അതൃപ്തരായിരുന്നു. അതുകൊണ്ട് അവർ എന്റെ രാജി ആവശ്യപ്പെട്ടു', ആചാര്യകൂട്ടിച്ചേർത്തു.
അതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുശാസിക്കുന്ന ഏകീകൃത നിയമങ്ങൾ വിദ്യാർഥികൾ പാലിക്കണമെന്ന് മംഗ്ളുറു സൗത് എംഎൽഎ ഡി വേദവ്യാസ് കാമത്ത് പറഞ്ഞു. കോളജ് ക്യാംപസിനുള്ളിൽ ഹിജാബ് ധരിക്കാൻ ഇടമില്ല. ഇത് കോടതിയുടെയും സർകാർ ഉത്തരവിന്റെയും ലംഘനമാണ്. ക്യാംപസിൽ ഹിജാബ് ധരിക്കുന്നതിനെ അധ്യാപകർ പിന്തുണക്കുന്നത് ശരിയല്ല. മംഗ്ളുറു കോളജിനെ മറ്റൊരു ജെഎൻയു ആക്കാൻ ഞങ്ങൾ അനുവദിക്കില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോളജിലെ വിദ്യാർഥികളുമായി സംസാരിച്ചിരുന്നുവെന്ന് സർവകലാശാല വിസി പി എസ് യദപ്പാടിത്തയ പറഞ്ഞു. എന്നിരുന്നാലും, ഈ നിയമം ക്ലാസ് റൂമിനുള്ളിൽ മാത്രമേ ബാധകമാകൂ എന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, National, Top-Headlines, Karnataka, Mangalore, University, Controversy, Students, ABVP, President, Education, Mangaluru: University College student president resigns over hijab row.
< !- START disable copy paste -->