മംഗ്‌ളുറു നഗരത്തിലെ യുവാവിന്റെ കൊല: രണ്ടാഴ്ചക്കകം 6 പേര്‍ അറസ്റ്റില്‍; പിന്നില്‍ ആറു വര്‍ഷം നീണ്ട കുടിപ്പകയെന്ന് പൊലീസ്

മംഗ്‌ളുറു: (www.kasargodvartha.com) കഴിഞ്ഞ മാസം 28ന് മന്‍ഗ്ലൂര്‍ നഗരത്തില്‍ യെമ്മക്കരെ മൈതാനത്തിനടുത്ത് യുവാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ആറു പ്രതികളെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമിഷണര്‍ എന്‍ ശശികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യെമ്മക്കരെയിലെ മഹേന്ദ്ര ഷെട്ടി (27),സുഷിത് (20), വിഷ്ണു (20), ബോളാറിലെ അക്ഷയ് കുമാര്‍ (25), ശുബാം (26), മോര്‍ഗന്‍സ് ഗേറ്റിലെ ദിലേഷ് ബങ്കെര(21) എന്നിവരാണ് അറസ്റ്റിലായത്.
     
News, National, Top-Headlines, Karnataka, Mangalore, Arrest, Accused, Murder-case, Mangalore youth murder: 6 arrested in two weeks.

രാഹുല്‍ എന്ന കകെ രാഹുല്‍ (27) കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കൊല നടന്ന മൈതാനിയില്‍ 2016ല്‍ സംഘടിപ്പിച്ച കബഡി മത്സരവുമായി ബന്ധപ്പെട്ട് മഹേന്ദ്രയും രാഹുലും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2019ല്‍ രാഹുല്‍ മഹേന്ദ്രയെ അക്രമിച്ചു.

2020ല്‍ കാര്‍ത്തിക് ഷെട്ടി അക്രമത്തിനിരയായി. കുടിപ്പകയോടെ പ്രതികള്‍ അവസരം കാത്തു കഴിയുകയായിരുന്നുവെന്ന് കമിഷണര്‍ പറഞ്ഞു. ഗള്‍ഫില്‍ മെകാനിക് ആയ മഹേന്ദ്ര ഈയിടെയാണ് നാട്ടില്‍ വന്നത്. എയര്‍കണ്ടീഷന്‍ മെകാനിക് ആയ അക്ഷയ് അബൂദബിയിലായിരുന്നു. സുഷിത് മന്‍ഗ്ലൂറിലെ സ്വകാര്യ കോളജില്‍ ഹോടെല്‍ മാനേജ്‌മെന്റിന് പഠിക്കുകയാണ്.

പ്രതികളില്‍ നിന്ന് 10 കത്തികള്‍, രണ്ടു ഇരുചക്ര വാഹനം, അഞ്ചു മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.

Keywords: News, National, Top-Headlines, Karnataka, Mangalore, Arrest, Accused, Murder-case, Mangalore youth murder: 6 arrested in two weeks.
< !- START disable copy paste -->

Post a Comment

Previous Post Next Post