Join Whatsapp Group. Join now!
Aster MIMS 10/10/2023

MA Baby | തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ ചര്‍ചയാക്കുന്നതില്‍ സന്തോഷം, യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന് സഹതാപ വോടുകള്‍ ലഭിക്കില്ല: എം എ ബേബി

MA Baby says that happy to discuss Silverline in Thrikkakara by election #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) ഉപതെരഞ്ഞെടുപ്പ് ചര്‍ചകള്‍ക്കായി സിപിഎം ജില്ലാ കമിറ്റി യോഗം ഉടന്‍ ചേരാനിരിക്കെ പ്രതികരണവുമായി സിപിഎം പി ബി അംഗം എം എ ബേബി. ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ ചര്‍ച്ചയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന് സഹതാപ വോടുകള്‍ ലഭിക്കില്ല. കെ വി തോമസിന്റെ നിലപാട് തൃക്കാക്കരയില്‍ ചലനങ്ങളുണ്ടാക്കുമെന്നും ബേബി പറഞ്ഞു.

പാര്‍ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന സൂചനകളാണ് സിപിഎം നല്‍കുന്നത്. സിപിഎം സംസ്ഥാന സെക്രടറിയേറ്റംഗം എം സ്വരാജിനേയും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനേയുമാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ടി നിയോഗിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം പി ടി തോമസിന്റെ ഭാര്യ ഉമതോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.

Thiruvananthapuram, News, Kerala, By-election, UDF, Politics, CPM, MA Baby says that happy to discuss Silverline in Thrikkakara by election.

Keywords: Thiruvananthapuram, News, Kerala, By-election, UDF, Politics, CPM, MA Baby says that happy to discuss Silverline in Thrikkakara by election.

Post a Comment