പ്രോടീന്‍, വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്‌ളാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ്, നാരുകള്‍, എന്‍സൈമുകള്‍ മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും കൊളസ്ട്രോളിന്റെ അളവ് വളരെ കുറവാണ്. കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും വളരെ കുറവാണ്.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന കൂണ്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പെന്‍സിലിന് സമാനമായ നാച്വറല്‍ ആന്റിബയോടിക്‌സ് അണുബാധകളെ പ്രതിരോധിക്കുന്നതിന് മുഖ്യപങ്കുവഹിക്കുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ ആദായകരമായി കൃഷി ചെയ്യാന്‍ പറ്റിയ രണ്ടിനം കൂണുകളാണ് ചിപ്പിക്കൂണും പാല്‍ക്കൂണും. മഴക്കാലത്ത് ചിപ്പിക്കൂണും വേനല്‍ക്കാലത്ത് പാല്‍ക്കൂണും നന്നായി വളരും. ലോകത്തിലെ കൂണ്‍ ഉത്പാദനത്തിന്റെ 25 ശതമാനവും ചിപ്പിക്കൂണാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചിപ്പിയുടെ ആകൃതിയിലുള്ള കൂണായതുകൊണ്ടാണ് ഈ ഇനത്തെ ചിപ്പിക്കൂണ്‍ (Oyster Mushroom) എന്നുവിളിക്കുന്നത്. സാധാരണ കൂണുകളില്‍ തണ്ട് കുടയുടെ മദ്ധ്യഭാഗത്താണ് കാണപ്പെടുന്നത്. എന്നാല്‍ ചിപ്പിക്കൂണില്‍ തണ്ട് കുടയുടെ ഒരു വശത്തായിട്ടാണ് കാണപ്പെടുന്നത്. തണ്ട് കട്ടി കുറഞ്ഞതും ചെറുതുമായിരിക്കും. ഉണങ്ങുന്നതും ചീയുന്നതുമായ തടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇവ എല്ലാം ഭക്ഷ്യയോഗ്യമല്ല. വളരെ മാംസളമായതും ദൃഢതയുള്ളതുമായ ചില ഇനങ്ങള്‍ മാത്രമാണ് ഭക്ഷ്യയോഗ്യമായി കണക്കാക്കിയിട്ടുള്ളത്.
മറ്റുള്ളവ സാധാരണയായി വളരെ കട്ടിയുള്ളതും തുകലു പോലുള്ളതുമായിരിക്കും. അത്തരം ഇനങ്ങള്‍ വിഷമല്ലെങ്കിലും ഭക്ഷ്യയോഗ്യമല്ല. വിവിധ രാജ്യങ്ങളില്‍ കൃഷി ചെയ്യപ്പെടുന്ന ചിപ്പിക്കൂണുകള്‍ നിറത്തെ അടിസ്ഥാനമാക്കി വെളുത്ത ചിപ്പിക്കൂണ്‍, ചാരനിറമുള്ളവ, പിങ്ക് നിറമുള്ളവ ചാര-തവിട്ടുനിറമുള്ളവ (Grey Brown Oyster), സ്വര്‍ണനിറമുള്ളവ (Golden Oyster) എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
പാല്‍ക്കൂണ്‍ (Calocybe Indica) ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാത്രം വളരുന്ന ഇനമാണ്. നമ്മുടെ നാട്ടില്‍ ചുരുങ്ങിയ തോതില്‍ ഈര്‍പ്പമുള്ള മണ്ണില്‍ പ്രത്യേകിച്ചും തെങ്ങിന്‍ ചുവട്ടില്‍ ഇവ വളരുന്നതായി കണ്ടിട്ടുണ്ട്. 25 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് ചൂടും 80 ശതമാനത്തില്‍ കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയുമുള്ള പ്രദേശങ്ങളില്‍ പാല്‍ക്കൂണ്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാം.
ചിപ്പിക്കൂണിനെ അപേക്ഷിച്ച് പാല്‍ക്കൂണിനുള്ള മെച്ചങ്ങള്‍
>എല്ലാവരും ഇഷ്ടപ്പെടുന്ന കുടരൂപവും വെള്ള നിറവും
>രോഗ-കീട പ്രതിരോധശേഷി
>പാല്‍ക്കൂണ്‍ കൃഷിക്ക് ഏറ്റവും യോജിച്ചത് നെല്ല്, ഗോതമ്പ്, ചോളം മുതലായവയുടെ വൈക്കോലാണ്. കൂടാതെ റിബണ്‍ പോലെ കീറിയെടുത്ത ചാക്കും ഉപയോഗിക്കാം.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Agriculture, Mushrooms, Farm, Learn about mushrooms in Kerala.