Join Whatsapp Group. Join now!
Aster MIMS 10/10/2023

KSRTC Strike | കെഎസ്ആർടിസി പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു; സർവീസുകൾ മുടങ്ങി; കാസര്‍കോട്ട് ഓടിയത് 4 ബസുകള്‍ മാത്രം

KSRTC strike hits normal life#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ശമ്പളവിതരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ മുടക്കിൽ യാത്രക്കാർ വലഞ്ഞു. സമരത്തെ തുടർന്ന് നിരവധി സർവീസുകൾ മുടങ്ങി. രാവിലെ 10.30 വരെ കാസർകോട് - കണ്ണൂർ ടൗൺ ടു ടൗൺ, കാസർകോട് - മംഗ്ളുറു, കാസർകോട് - സുള്ള്യ, കാസർകോട് - കാഞ്ഞങ്ങാട് റൂടുകളിൽ ഓരോ സർവീസ് മാത്രമാണ് നടത്തിയത്.

  
Kasaragod, Kerala, News, Top-Headlines, KSRTC, KSRTC-bus, Protest, Travel, CITU, BMS, AITUC, KSRTC strike hits normal life.



വെള്ളിയാഴ്ച അർധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂനിയനുകളാണ് സമരരംഗത്തുള്ളത്. എന്നാൽ സിഐടിയു സമരത്തിൽ പങ്കെടുക്കുന്നില്ല. സമരത്തെ നേരിടാൻ മാനജ്മെന്‍റ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഉറച്ചുനിൽക്കുകയാണ്.

ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനജ്‌മെന്റും നടത്തിയ ചർച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കാര്യങ്ങൾ എത്തിയത്. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്നതുൾപെടെയുള്ള ആവശ്യങ്ങളാണ് യൂനിയനുകൾ ഉയർത്തുന്നത്.

കാസർകോട് കെഎസ്ആർടിസിയിൽ ഇതിനോടകം തന്നെ കടുത്ത ഇന്ധനക്ഷാമം നേരിടുന്നുണ്ട്. അതിനിടെയാണ് പണിമുടക്കും നടക്കുന്നത്. ഇക്കാരണങ്ങളാൽ സർവീസുകൾ മുടങ്ങുന്നത് മൂലം ദുരിതത്തിലാവുന്നത് സാധാരണ യാത്രക്കാരാണ്.



Keywords: Kasaragod, Kerala, News, Top-Headlines, KSRTC, KSRTC-bus, Video, Protest, Travel, CITU, BMS, AITUC, KSRTC strike hits normal life.

Post a Comment