Join Whatsapp Group. Join now!
Aster MIMS 10/10/2023

KSRTC Salary | കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളം നല്‍കിത്തുടങ്ങുമെന്ന് മന്ത്രി ആന്റണി രാജു

KSRTC salary from today #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളം വെള്ളിയാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാര്‍ക്കും കന്‍ഡക്ടര്‍മാര്‍ക്കുമാകും വെള്ളിയാഴ്ച ശമ്പളം നല്‍കുക. ശമ്പളത്തിനായി 82 കോടി രൂപയാണു വേണ്ടത്. ഇതില്‍ 30 കോടി രൂപ ഈമാസം ആദ്യം തന്നെ ധനവകുപ്പ് നല്‍കി.

കൂടാതെ, 30 കോടി രൂപ കൂടി ധനവകുപ്പിനോട് ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അതു കടമാണോ സഹായമാണോ എന്ന് ധനവകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ധനമന്ത്രിയുമായി ചര്‍ച നടത്തുന്നുണ്ട്. മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ശാശ്വതപരിഹാരത്തിനായി മുഖ്യമന്ത്രിയുമായി ചര്‍ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Top-Headlines, KSRTC, KSRTC-bus, Minister, KSRTC salary from today.

ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ മൂന്ന് വാരമാണ് കാത്തിരിക്കുന്നത്. അതേസമയം, പ്രതിസന്ധിക്കിടയിലും സിഎന്‍ജി ബസ് വാങ്ങാന്‍ 455 കോടി രൂപ അനുവദിക്കാനുള്ള സര്‍കാര്‍ തീരുമാനം വിമര്‍ശനത്തിനിടയാക്കി. 700 ബസ് വാങ്ങാനാണ് തുക അനുവദിച്ചത്. ഏപ്രില്‍ മാസത്തെ പകുതി ശമ്പളമെങ്കിലും കൊടുക്കാന്‍ കഴിയുമോ എന്ന ചര്‍ച കെഎസ്ആര്‍ടിസിയില്‍ നടക്കുന്നനിടെയാണ് സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപയുടെ സര്‍കാര്‍ സഹായം.

Keywords: Thiruvananthapuram, News, Kerala, Top-Headlines, KSRTC, KSRTC-bus, Minister, KSRTC salary from today.

Post a Comment