Join Whatsapp Group. Join now!
Aster MIMS 10/10/2023

District Conference | ജയ് ജനസേവ ഫൗൻഡേഷന്റെ കാസർകോട് ജില്ലാ സമ്മേളനം മെയ് 30ന്

Kasargod District Conference of Jai Janaseva Foundation on May 30, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasaragodvartha.com) സന്നദ്ധ സേവന സംഘടനയായ ജയ് ജനസേവ ഫൗൻഡേഷന്റെ ജില്ലാ സമ്മേളനം മെയ് 30ന് രാവിലെ 10 മണിക്ക് കാസർകോട് മുൻസിപൽ ടൗൺ ഹോളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്‌ഘാടനം ചെയ്യും.
         
News, Kerala, Kasaragod, Top-Headlines, Press meet, Video, District-conference, Municipality, Kasaragod District Conference, Jai Janaseva Foundation, Kasargod District Conference of Jai Janaseva Foundation on May 30.

സംസ്ഥാന ഉപദേശക സമിതി ചെയർമാൻ മേലാരിയോട് ഉണ്ണി മുഖ്യപ്രഭാഷണം നടത്തും. സംഘടനയുടെ ജനകീയ പദ്ധതികളായ ഇത്തിരിച്ചോർ ഒത്തിരി സ്നേഹം, കാരുണ്യകിരണം, വിദ്യാമൃതം, മരം ഒരു വരം എന്നിവയുടെ ജില്ലാതല ഉദ്‌ഘാടനവും നടത്തും. സംസ്ഥാന പ്രസിഡന്റ് ചൂണ്ടുപലക ഫ്രാൻസിസ് വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കും.

 

വാർത്താസമ്മേളനത്തിൽ മേലാരിയോട് ഉണ്ണി, എം എൻ മോഹനക്കുട്ടൻ, ജനാർധനൻ നമ്പ്യാർ, അനിൽകുമാർ, നെയ്യാറ്റിൻകര അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, District-conference, Municipality, Kasaragod District Conference, Jai Janaseva Foundation, Kasargod District Conference of Jai Janaseva Foundation on May 30.
< !- START disable copy paste -->

Post a Comment