Join Whatsapp Group. Join now!
Aster MIMS 10/10/2023

AIIMS in Karnataka | കർണാടകയിൽ എയിംസ് സ്ഥാപിക്കും; സംസ്ഥാനത്തിന്റെ ആവശ്യത്തിന് കേന്ദ്രസർകാരിന്റെ പച്ചക്കൊടി

Karnataka to get AIIMS, Centre gives green signal to state's request#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kasargodvartha.com) കർണാടകയിൽ ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പച്ചക്കൊടി നൽകി. ഡെൽഹിയിൽ കർണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകറും കേന്ദ്രമന്ത്രിയും തമ്മിൽ നടത്തിയ ചർചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.
  
Karnataka, Mangalore, News, Health, Health-Department, Health-Project, Health-minister, Government, Hospital, Prime Minister, Narendra-Modi, Development Project, Karnataka to get AIIMS, Centre gives green signal to state's request.

കർണാടകയിലെ പൊതുജനാരോഗ്യ സംരക്ഷണവും മെഡികൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് എയിംസ് ആരംഭിക്കണമെന്ന് മന്ത്രി കേന്ദ്ര സർകാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു. 'കർണാടകത്തിന് എയിംസ് ഉറപ്പുനൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും ഞാൻ നന്ദി പറയുന്നു. ഇത് സംസ്ഥാനത്തിന് വളരെയധികം ഗുണം ചെയ്യും. സംസ്ഥാനത്തിന്റെ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തും', സുധാകർ പറഞ്ഞു.

പുതിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) പോളിട്രോമ സെന്ററിന്റെയും പിജി ഇൻസ്റ്റിറ്റ്യൂടിന്റെയും ഡിപിആർ സ്റ്റാൻഡിംഗ് ഫിനാൻസ് കമിറ്റിക്ക് (എസ്എഫ്‌സി) സമർപിച്ചതായി സുധാകർ അറിയിച്ചു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബെംഗ്ളൂറിലെ ഹെന്നൂർ മെയിൻ റോഡിന് സമീപം ക്യലാസനഹള്ളിയിലാണ് പുതിയ സ്ഥാപനം വരുന്നത്.

തുടക്കത്തിൽ, 2021 ൽ ഒരു മെഡികൽ കോളജ് നിർമാണത്തിനായി കർണാടക സർകാർ എസ്എഫ്‌സിക്ക് നിർദേശം സമർപിച്ചിരുന്നു. എന്നിരുന്നാലും, പിജി പരിശീലനത്തിൽ നിംഹാൻസ് വൈദഗ്ധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എസ്എഫ്സി സർകാരിനോട് ആവശ്യപ്പെട്ടിരുന്നു. 489 കോടി രൂപ ചെലവിൽ 538 കിടക്കകളുള്ള പുതിയ എയിംസ് മൂന്ന് വർഷത്തിനുള്ളിൽ സജ്ജമാകും.

Keywords: Karnataka, Mangalore, News, Health, Health-Department, Health-Project, Health-minister, Government, Hospital, Prime Minister, Narendra-Modi, Development Project, Karnataka to get AIIMS, Centre gives green signal to state's request.< !- START disable copy paste -->

Post a Comment