city-gold-ad-for-blogger

Robbery | വന്‍ കവര്‍ച; കണ്ണൂരിലെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

കണ്ണൂര്‍: (www.kasargodvartha.com) പെരളശ്ശേരിയില്‍ പള്ളിയത്ത് ഒരു വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും പണവും മോഷണം പോയതായി പരാതി. പള്ളിയത്തെ അബ്ദുള്‍ ജലീലിന്റെ വീട്ടിലാണ് കവര്‍ച നടന്നത്. വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണവും നാല് ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു.

വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. ചക്കരക്കല്‍ സി ഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സമീപത്ത് സിസിടിവികളില്ലാത്തതിനാല്‍ നിലവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

 Robbery | വന്‍ കവര്‍ച; കണ്ണൂരിലെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Keywords: Kannur, News, Kerala, Top-Headlines, Robbery, Crime, Police, gold, Kannur: Massive robbery at house, Gold and money lost.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia