Join Whatsapp Group. Join now!
Aster MIMS 10/10/2023

MP Against Govt | കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി നാളിതുവരെയായും പ്രവർത്തന ക്ഷമമാക്കാത്തത് സർകാരിന്റെയും അധികൃതരുടെയും പിടിപ്പുകേടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

Kanhangad mother and child hospital not functioning till date: Rajmohan Unnithan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമാകുമായിരുന്ന കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി നാളിതുവരെയായും പ്രവർത്തന ക്ഷമമാക്കാത്തത് സർകാരിന്റെയും മറ്റുഅധികൃതരുടെയും പിടിപ്പുകേട് കൊണ്ട് മാത്രമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. കേരളത്തിലുടനീളം ഓൺലൈൻ തറക്കല്ലിടലും ഉദ്‌ഘാടനവും നടത്തുന്ന കൂട്ടത്തിലാണ് കോവിഡ് മഹാമാരി കാലത്ത് അമ്മയും കുഞ്ഞും ആശുപത്രിയുടെയും ഉദ്‌ഘാടന മാമാങ്കം പിണറായി സർകാർ നടത്തിയത്. മൂന്നര കോടി രൂപ ചിലവഴിച്ചു നിർമിച്ച ആ മൂന്ന് നില കെട്ടിടം വെറും ഒരു നോക്കുകുത്തിയായി നിൽക്കുന്ന അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു.
                           
News, Kerala, Kasaragod, Top-Headlines, Rajmohan Unnithan, Kanhangad, Hospital, Government, Kanhangad Mother and Child Hospital, Kanhangad mother and child hospital not functioning till date: Rajmohan Unnithan.

2021 ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്ത ആശുപത്രി ഒന്നേകാൽ വർഷം കഴിഞ്ഞിട്ടും അതേഅവസ്ഥയിൽ തുടരുന്നത് നാടിന് അപമാനമാണ്. കാസർകോടുകാരോട് കാണിക്കുന്ന സർകാരിന്റെ അവഗണനയുടെ ഏറ്റവും വലിയ മകുടോദാഹരണമാണ് ഇതും. കാസർകോടിന് ഏറ്റവും അത്യന്താപേക്ഷിതമാണ് ഈ ആശുപത്രി എന്നിരിക്കെ എല്ലാം പ്രവർത്തനക്ഷമം ആകുമെന്ന് ഉറപ്പു നൽകി കൊണ്ടാണ് വകുപ്പ് മന്ത്രി വീണാ ജോര്ജും കകലക്ടറുമൊക്കെ സ്ഥലം സന്ദർശിച്ച ശേഷം അറിയിച്ചത്. എന്നിട്ടും നാളിതുവരെയായി തൽസ്ഥിതി തുടരുകയാണ്

ഇത് വരെ വൈദ്യുതീകരണം പോലും പൂർത്തീകരിക്കാൻ കഴിഞ്ഞട്ടില്ല. ഇതേ അനാസ്ഥ തുടർന്നപ്പോൾ തക്കസമയത്തു ഇടപെട്ടതിനാലാണ് ടാറ്റ ആശുപത്രിയുടെ കാര്യത്തിൽ സർകാർ ശ്രദ്ധ നൽകിയത്. നിരാഹാരമടക്കമുള്ള സമരപരിപാടിയിലേക്കു കടക്കുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് സർകാർ അനുകൂലമായ നടപടികളുമായി മുന്നോട്ടു വന്നത്. കോടിക്കണക്കിനു രൂപ ചിലവാക്കി കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടു പോകുന്ന സർകാർ ഏറ്റവും അടിയന്തര പ്രാധാന്യം അർഹിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിക്കു ആവശ്യമായ തുക കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉടനടി പ്രവർത്തന ക്ഷമമാക്കി ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് അറുതിവരുത്തണമെന്ന് എംപി ആവശ്യപ്പെട്ടു. അല്ലത്തപക്ഷം നിരാഹാരം അടക്കമുള്ള ബഹുജന പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Keywords: News, Kerala, Kasaragod, Top-Headlines, Rajmohan Unnithan, Kanhangad, Hospital, Government, Kanhangad Mother and Child Hospital, Kanhangad mother and child hospital not functioning till date: Rajmohan Unnithan.
< !- START disable copy paste -->

Post a Comment