Join Whatsapp Group. Join now!
Aster MIMS 10/10/2023

സമാനതകളില്ലാത്ത വിധി; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ആറുവർഷത്തോളം ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും ശിക്ഷ

Judgment without equality; Stepfather sentenced to 107 years rigorous imprisonment, fined Rs 4 lakh, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) പ്രായപൂർത്തി കാത്ത പെൺ കുട്ടിയെ ആറുവർഷത്തോളം ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ രണ്ടാനച്ഛന് വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിന തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും കാഞ്ഞങ്ങാട് പോക്സോ കോടതി ശിക്ഷ വിധിച്ചു.
                   
News, Kerala, Kasaragod, Kanhangad, Top-Headlines, Molestation, Court-order, Jail, Accused, Student, Judgment without equality; Stepfather sentenced to 107 years rigorous imprisonment, fined Rs 4 lakh.

16 വയസ്സുകാരിയെ തുടർച്ച യായി ആറ് വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കുറ്റത്തിനാണ് പ്രതിയെ കോടതി കഠിന തട വിനും പിഴയടക്കാനും ശിക്ഷിച്ചത്.

ഇടുക്കി സ്വദേശിയും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ താമസക്കാരനുമായ അശ്റഫ് എന്ന കണ്ണൻ എന്ന രവിയെ (47)യാണ് പോക്സോ ജഡ്ജ് സി സുരേഷ് കുമാർ വിവിധ വകുപ്പുകളിലായി 107 വർഷം കഠിന തടവും പിഴയും വിധിച്ചത്.

ബലാൽസംഗത്തിന് മൂന്ന് വകുപ്പുകളിലായി 20 വർഷം വീതം 60 വർഷം കഠിന തടവിനും ഒരു വകുപ്പിൽ ഏഴ് വർഷം കഠിന തടവിനുമാണ് ശിക്ഷ. രണ്ട് പോക്സോ വകുപ്പുകളിലായി 20 വർഷം വീതം 40 വർഷം തടവുമുണ്ട്.

ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2012 ജൂൺ മാസം മുതൽ 2018 ജൂൺ മാസം വരെയുള്ള കാലയളവിൽ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന പ്രതി 16 വയ സ് പ്രായമുള്ള പെൺകുട്ടിയെ പല തവണകളിലായി ലൈംഗികാതിക്രമണം നടത്തിഎന്നാണ് കേസ്.

കാഞ്ഞങ്ങാട് കോടതിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത വിധിയായി ഇത് മാറി. കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മേല്പറമ്പ എസ് ഐ ആയിരുന്ന ഇപ്പോഴത്തെ കുമ്പള പൊലീസ് ഇൻസ്പെക്ടർ പി പ്രമോദ് ആയിരുന്നു.

28 സാക്ഷികളെ കോടതി വിസ്തരിച്ചു. പെൺകുട്ടി സ്കൂളിൽ തളർന്നുവീണതിനെ തുടർന്ന് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ഞട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്. 107 വർഷം ശിക്ഷിച്ച ശിക്ഷാവിധി ഹൊസ്ദുർഗ് കോടതിയുടെ ചരിത്രത്തിലെ അത്യപൂർവ വിധിയായി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികൾക്കുള്ള ശക്തമായ താക്കീത് കൂടിയായി,

ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376(3), 376(2) (n), 376(2)(f) IPC& 6r/w 5(1),6 r/w5 (n) Co വകുപ്പ് പ്രകാരം 20 വർഷം വീതം കഠിന തടവും 75,000 രൂപ വീതം പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറ് മാസം വീതം സാധാരണ തടവും, സെക്ഷൻ 10 r/w9(m) പോക്സോ വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം സാധാരണ തടവും അനുഭവിക്കാനാണ് വിധി.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Molestation, Court-order, Jail, Accused, Student, Judgment without equality; Stepfather sentenced to 107 years rigorous imprisonment, fined Rs 4 lakh.
< !- START disable copy paste -->

Post a Comment