കാസർകോട്: (www.kasargodvartha.com) മാധ്യമ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. സുപ്രഭാതം ദിനപത്രം സീനിയർ റിപോർടറും ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയുമായ യു എച് സിദ്ദീഖ് (42) ആണ് മരിച്ചത്. കാസർകോട്ടേക്കുള്ള യാത്രക്കിടെ കാഞ്ഞങ്ങാട്ട് വെച്ചാണ് മരണം സംഭവിച്ചത്.
സിദ്ദീഖ് കെ യു ഡബ്ല്യു ജെ സംസ്ഥാന കമിറ്റി അംഗമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കാസര്‍കോട്ടെത്തിയത്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപോര്‍ടറായി ജോലി ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കൾ എത്തി ഏറ്റുവാങ്ങി. കോഴിക്കോട്ട് പൊതുദർശനത്തിന് ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
ഭാര്യ: നിസ. മക്കൾ: ഫിദ,ഫാദിയ.
Keywords: Kasaragod, Kerala, News, Top-Headlines, Death, Kanhangad, Media worker, Obituary, Committee, Job, Kozhikode, Hospital, Dead Body, Journalist collapsed and died. < !- START disable copy paste -->
Journalist Died | മാധ്യമ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
Journalist collapsed and died#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ