Join Whatsapp Group. Join now!
Aster MIMS 10/10/2023

Anil Hegde Elected | ജെഡിയു നേതാവ് അനില്‍ ഹെഗ്ഡെ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, RajyaSabha-Election,news,Politics,Top-Headlines,National,
പട്ന: (www.kasargodvartha.com) ബിഹാറില്‍ നിന്ന് ജെഡിയു നേതാവ് അനില്‍ ഹെഗ്ഡെ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ടി എംപിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അനില്‍ ഹെഗ്ഡെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിജയിച്ച സര്‍ടിഫികറ്റുമായി 
ഹെഗ്ഡെ നേരെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലെത്തി തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതിന് നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മഹേന്ദ്ര പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കര്‍ണാടകയില്‍ ജനിച്ച ഹെഗ്ഡെയെ മുഖ്യമന്ത്രി നിതീഷ് കുമാറിന് പരിചയപ്പെടുത്തിയത് അന്തരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് ആണ്. 2024 വരെ ഹെഗ്‌ഡെക്ക് കാലാവധിയുണ്ട്.

JD(U) Leader Anil Hegde Elected Unopposed To Rajya Sabha, RajyaSabha-Election, News, Politics, Top-Headlines, National

Keywords: JD(U) Leader Anil Hegde Elected Unopposed To Rajya Sabha, RajyaSabha-Election, News, Politics, Top-Headlines, National.

Post a Comment