3-4 വർഷം തുടർച്ചയായി വിളവെടുക്കാൻ പറ്റുന്ന ഒരു ഇനമാണിത്. കോവയ്ക്ക നടാൻ തെരഞ്ഞെടുക്കുന്ന സ്‌ഥലം ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലം ആവണം . മണ്ണിന്റെ പി എച് 5.8 മുതല്‍ 6.8 വരെ മതി. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലമാണെങ്കില്‍ 50 സെ മീ ഉയരത്തില്‍ തടമെടുക്കുന്നത് നല്ലതാണ്. ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി എന്നിവ കൂട്ടി കലര്‍ത്തി തടമെടുക്കുന്നത് നല്ല വിളവു ലഭിക്കാനും ചെടിയുടെ ആരോഗ്യത്തിനും സഹായിക്കും.
2.5 മീറ്റര്‍ അകലത്തില്‍ തടങ്ങളെടുക്കാവുന്നതാണ്. 60 സെ മീ വ്യാസവും 30 സെ മി ആഴവുമുള്ള കുഴികളെടുത്ത് പച്ചിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും കോഴിക്കാഷ്ടവുമെല്ലാം ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം. പിന്നീട് തടത്തിലേക്ക് തൈകള്‍ പറിച്ച് നടാവുന്നതാണ്. ഒരു തടത്തില്‍ മൂന്നു തൈകള്‍ വീതം നടാവുന്നതാണ്. പന്തലിന് ആറ് അടിയെങ്കിലും ഉയരമുണ്ടായിരിക്കാൻ ശ്രദ്ധിക്കുക.
കുഴികളിൽ തൈ നട്ടതിനുശേഷം, ചെടികൾ ശരിയായി വളരുന്നതിന് ഇടയ്ക്കിടെ ജലസേചനം നൽകണം. ജലത്തിന്റെ ആവശ്യകത മണ്ണിനെയും സീസണിനെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, മിതമായ കാലാവസ്ഥയിൽ 15-20 ദിവസത്തെ ഇടവേളയിലും വേനൽക്കാലത്ത് 5-6 ദിവസത്തെ ഇടവേളയിലും ജലസേചനം നടത്തണം. കോവയ്ക്കയുടെ, നടീലിനു ശേഷം 10 മുതൽ 12 ആഴ്ച വരെ പൂക്കാനും കായ്ക്കുന്നതിനും ആരംഭിക്കുന്നു, സാധാരണയായി, ഫെബ്രുവരി മുതൽ കായ്കൾ ആരംഭിച്ച് നവംബർ വരെ തുടരും, പക്ഷേ പരമാവധി വിളവ് ജൂലൈ മുതൽ നവംബർ വരെ ലഭിക്കും.
Keywords: News, Kerala, Thiruvananthapuram, Top-Headlines, Agriculture, Farmer, Vegitable, Cultivation, State, Ivy Gourd, Ivy gourd cultivation.
< !- START disable copy paste -->