Join Whatsapp Group. Join now!
Aster MIMS 10/10/2023

Food Inspection | ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഗ്രാമങ്ങളിലേക്കും; ഹോടെൽ ഭക്ഷണങ്ങളിൽ കളർ ചേർക്കുന്നവരും കുടുങ്ങും

Inspections by the Food Safety Department to the villages#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഗ്രാമങ്ങളിലേക്കും വ്യാപിക്കും. ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി തട്ടുകടകളടക്കം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലതിനും ലൈസൻസോ റെജിട്രേഷനോ ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടിലാണ്‌ പലതും പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് അധികൃതർ വ്യക്തമാക്കി. ന്യൂനതകൾ കണ്ടെത്തിയാൽ പിഴയീടാക്കും.
  
Kasaragod, Kerala, News, Top-Headlines, Investigation, Food Inspection, Food Colour, Sample, Test, Village,Plastic, Food, Hotel, Inspections by the Food Safety Department to the villages.

ഹോടെൽ ഭക്ഷണങ്ങളിൽ കളറുകൾ ചേർക്കുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഒരു തരത്തിലുള്ള സിന്തറ്റിക് കളറുകളും ഹോടെൽ ഭക്ഷണങ്ങളിൽ ചേർക്കാൻ പാടുള്ളതല്ല. സസ്യാഹാരങ്ങളിലും മാംസാഹാരങ്ങളിലും പ്രത്യേകിച്ച് ചികന്റെ വിവിധയിനങ്ങളില്‍ കളര്‍ ചേര്‍ക്കുന്നത് പതിവായിട്ടുണ്ട്. ഇത് ക്രിമിനല്‍ കുറ്റമാണ്‌. ഇവ കണ്ടെത്തിയാൽ കേസെടുക്കും. ജ്യൂസ് കടകളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 199 ജ്യൂസ് കടകൾ പരിശോധിച്ചതിൽ നാലെണ്ണം അടപ്പിച്ചു. ആറ് സാംപിളുകൾ ശേഖരിച്ചു. 27 കടകള്‍ക്ക് നോടീസ് നല്‍കി. ഉപയോഗശൂന്യമായ 88 പാല്‍ പാകറ്റുകള്‍, 16 കിലോ പഴങ്ങള്‍, അഞ്ച് കിലോ ഈത്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ടോൾ ഫ്രീ നമ്പറും ലൈസൻസും പ്രദർശിപ്പിച്ചില്ല, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷ്യ വസ്തുക്കൾ ഇടകലർത്തി ഫ്രീസറിൽ സൂക്ഷിച്ചു, വേസ്റ്റ് ബിൻ തുറന്ന് വൃത്തിഹീനമായ സൂക്ഷിച്ചു, കാലപ്പഴക്കം ചെന്ന ഫ്രീസർ ഉപയോഗിക്കുന്നു, ഫ്രീസറിന്റെ അടപ്പിൽ നിന്ന് പ്ലാസ്റ്റിക് ഇളകി അതിനകത്ത് സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളിലേക്ക് വീഴാൻ സാധ്യത കാണുന്നു എന്നിങ്ങനെയുള്ള കാരണങ്ങളാൽ കാസർകോട്ട് പിഴ ചുമത്തിയിട്ടുണ്ട്.

അശ്രദ്ധമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് പലയിടങ്ങളിലും 10 ദിവസത്തോളമായി നടക്കുന്ന പരിശോധനയിൽ കണ്ടത്. കച്ചവടത്തിനപ്പുറം സേവനം കൂടിയാണ് ഭക്ഷണ ശാലകളുടേത് എന്നതിനാൽ വൃത്തിയോടെയും കരുതലോടെയും വേണം പ്രവർത്തിക്കാനെന്നാണ് പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഉണർത്തുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Investigation, Food Inspection, Food Colour, Sample, Test, Village,Plastic, Food, Hotel, Inspections by the Food Safety Department to the villages.
< !- START disable copy paste -->

Post a Comment