Join Whatsapp Group. Join now!
Aster MIMS 06/06/2023

INL Rally Held | ഐഎൻഎൽ സംസ്ഥാന സമ്മേളന പ്രഖ്യാപനറാലി നഗരത്തിൽ ആവേശം വിതറി; പിണറായി വിജയൻ വന്ന ശേഷം വികസന രംഗത്ത് വൻകുതിച്ചുചാട്ടമെന്ന് അഹ്‌മദ്‌ ദേവർകോവിൽ; മതേതര പാരമ്പര്യത്തെ ആറടി മണ്ണിൽ കുഴിച്ചു മൂടാനുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ ടി ജലീൽ

INL State Conference announcement rally held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപനറാലി കാസർകോട് നഗരത്തിൽ ആവേശം വിതറി. പാർടിയുടെ നൂറുകണക്കിന് പ്രവർത്തകരും സംസ്ഥാന ജില്ലാ നേതാക്കളും റാലിയിലും തുടർന്നുനടന്ന പൊതുസമ്മേളനത്തിലും പങ്കാളികളായി. ഗസ്‌റ്റ്‌ ഹൗസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച റാലി പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപത്തെ മൈതാനിയിൽ സമാപിച്ചു.
                        
News, Kerala, Kasaragod, Top-Headlines, INL, State-conference, Minister, Rally, Pinarayi-Vijayan, Development Project, INL State Conference, INL Rally Held, Ahammad Devarkovil, K. T. Jaleel, INL State Conference announcement rally held.

പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റും തുറമുഖ മന്ത്രിയുമായ അഹ്‌മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു. പിണറായി വിജയൻ വന്ന ശേഷം കേരളത്തിൻ്റെ വികസന രംഗത്ത് വൻ കുതിച്ച് ചാട്ടമാണെന്നും പ്രകടനപത്രികയിൽ പറഞ്ഞതൊക്കെ നടപ്പിൽ വരുത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ത്യക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടത് 100 സീറ്റ് തികയ്ക്കും. കെ റെയിൽ പദ്ധതി വരുന്നതോടെ കേരളം ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെക്കാളും വലിയ വികസനമുണ്ടാക്കും. കേന്ദ്രത്തിൽ ബിജെപി ബുൾഡോസർ ഉപയോഗിച്ച് ന്യുനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
                      
News, Kerala, Kasaragod, Top-Headlines, INL, State-conference, Minister, Rally, Pinarayi-Vijayan, Development Project, INL State Conference, INL Rally Held, Ahammad Devarkovil, K. T. Jaleel, INL State Conference announcement rally held.

ഇൻഡ്യയുടെ മഹിതമായ മതേതര പാരമ്പര്യത്തെ ആറടി മണ്ണിൽ കുഴിച്ചു മൂടാനുള്ള നീക്കങ്ങളാണ് ആർഎസ്എസും സംഘപരിവാറും രാജ്യത്ത് നടത്തുന്നതെന്ന് പരിപാടിയിൽ സംസാരിച്ച കെ ടി ജലീൽ പറഞ്ഞു. ഇൻഡ്യയിലെ ഹൈന്ദവ മത വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ ബഹുമാനിക്കുകയും അവർക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്ത് ഭരണം നടത്തിയത് കൊണ്ടാണ് നീണ്ട നൂറ്റാണ്ട് മുസ്ലിം ചക്രവർത്തിമാർക്ക് ഇൻഡ്യ ഭരിക്കാൻ സാധിച്ചത്. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ ഭീഷണികൾ നേരിടുമ്പോൾ അതിനെ പ്രതിരോധിക്കാവാൻ മതനിരപേക്ഷ വാദികളുടെ വലിയ ഐക്യം രാജ്യത്ത് രൂപ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


         
മൊയ്‌തീൻകുഞ്ഞി കളനാട്‌ അധ്യക്ഷത വഹിച്ചു. ഡോ. എ എ അമീൻ സമ്മേളന പ്രഖ്യാപനം നടത്തി. എംഎൽഎമാരായ കാരാട്ട് റസാഖ്, അഡ്വ. സി എച് കുഞ്ഞമ്പു, ഐഎൻഎൽ സംസ്ഥാന സെക്രടറി ഖാസിം ഇരിക്കൂർ, എം എ ലത്വീഫ്, ബി ഹംസ ഹാജി, അസീസ് കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Top-Headlines, INL, State-conference, Minister, Rally, Pinarayi-Vijayan, Development Project, INL State Conference, INL Rally Held, Ahammad Devarkovil, K. T. Jaleel, INL State Conference announcement rally held.
< !- START disable copy paste -->

Post a Comment