Join Whatsapp Group. Join now!
Aster MIMS 10/10/2023

Santosh Trophy Winners | സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് 5 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്ന് സര്‍കാര്‍

Government will give prize of Rs 5 lakh to Santosh Trophy winners #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്ന് സര്‍കാര്‍. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തലാണ് തീരുമാനം. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും.

തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്നാണ് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് പറഞ്ഞത്. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ബംഗാളിനെ പെനല്‍റ്റി ഷൂടൗടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്.

Thiruvananthapuram, News, Kerala, Top-Headlines, Prize, Government, Sports, Minister, Government will give prize of Rs 5 lakh to Santosh Trophy winners.

അതേസമയം, ഓഖി ദുരന്തത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ട നാലു പേര്‍ക്ക് നഷ്ടപരിഹാര തുകയായ 24,60,405/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ബ്രിജിന്‍ മേരി (പൂന്തുറ), കെജിന്‍ ബോസ്‌കോ (പൊഴിയൂര്‍), റോമല്‍ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂര്‍) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക.

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ കമ്പനി സെക്രട്ടറിയുടെയും ജനറല്‍ മാനേജരുടെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുടെ ഒരു തസ്തിക അഞ്ചു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിക്കും.

എക്സൈസ് വകുപ്പില്‍ വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിന് വിവിധ ജില്ലകളിലായി 31 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ച നടപടി സാധൂകരിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും 01.07.2019 പ്രാബല്യത്തില്‍ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന സര്‍കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/ കമ്പനികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിയൂടറി ബോര്‍ഡുകള്‍, സൊസൈറ്റികള്‍/ അപക്സ് കോ-ഓപറേറ്റീവ് എന്നീ സ്ഥാപനങ്ങളെ ചരക്കുകകളുടെയും സേവനങ്ങളുടെയും വിതരണക്കാരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബില്ലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ട്രേഡ് റിസീവബിള്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം പ്ലാറ്റ്ഫോമില്‍ പങ്കെടുക്കാന്‍ അനുവദിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.

സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തുല്യ അവസരം സൃഷ്ടിക്കുക, മേക് ഇന്‍ ഇന്‍ഡ്യ, സ്‌കില്‍ ഇന്‍ഡ്യ, എംഎസ്എംഇകളെ പിന്തുണയ്ക്കുന്ന വിവിധ പദ്ധതികള്‍ എന്നിവ സുഗമമാക്കുക എന്നിവയ്ക്ക് വേണ്ടിയുള്ള കേന്ദ്രസര്‍കാരിന്റെയും ആര്‍ബിഐയുടെയും സംയുക്ത സംരംഭമാണ് ട്രേഡ് റിസീവബിള്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Prize, Government, Sports, Minister, Government will give prize of Rs 5 lakh to Santosh Trophy winners.

Post a Comment