Join Whatsapp Group. Join now!
Aster MIMS 10/10/2023

Multigrade Learning Centres | സംസ്ഥാനത്തെ 243 ബദല്‍ സ്‌കൂളുകള്‍ ഈ അധ്യയനവര്‍ഷം പ്രവര്‍ത്തനം നിര്‍ത്തും

Government to close 243 multigrade learning centres in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kasargodvartha.com) സംസ്ഥാനത്ത് സൗകര്യപ്രദമായ സ്‌കൂളുകള്‍ നിലവില്‍ വരികയും മിക്കയിടത്തും യാത്രാ സൗകര്യം മെച്ചപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ 243 ബദല്‍ സ്‌കൂളുകള്‍ ഈ അധ്യയനവര്‍ഷം പ്രവര്‍ത്തനം നിര്‍ത്തും. ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന എംജിഎല്‍സി (മള്‍ടിഗ്രേഡ് ലേനിങ് സെന്റര്‍) സ്‌കൂളുകളാണ് നിര്‍ത്തുന്നത്. സംസ്ഥാനത്ത് 270 ബദല്‍ സ്‌കൂളുകളില്‍ ആദിവാസി മേഖലകളിലെ 27 എണ്ണം നിലനിര്‍ത്തും.

ഈ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ 31ന് അകം മറ്റു വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം. 1997ല്‍ ഡിപിഇപി പദ്ധതിയുടെ ഭാഗമായാണ് ബദല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്. 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതു മുതല്‍ തന്നെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ത്തുന്നതിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

Malappuram, news, Kerala, Top-Headlines, Education, school, 243 multigrade learning centres in Kerala closing.

അതേസമയം, ബദല്‍ സ്‌കൂളുകള്‍ നിര്‍ത്തലാക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന വിദ്യാ വൊളന്റിയര്‍മാരെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പിടിസിഎം, എഫ്ടിഎം ഒഴിവുകളില്‍ നിയമിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

Keywords: Malappuram, news, Kerala, Top-Headlines, Education, school, Government to close 243 multi grade learning centres in Kerala.

Post a Comment