Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold seized | ഒരാഴ്ചയ്ക്കിടെ മംഗ്ളുറു വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 1.13 കോടി രൂപയുടെ സ്വർണം; പിടിയിലായവരില്‍ 4ല്‍ 3 പേരും കാസര്‍കോട് സ്വദേശികള്‍

Gold worth Rs 1.13 Cr seized from Mangalore Airport #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com) കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 1,13,92,760 രൂപയുടെ സ്വർണം. കേസിൽ പിടിയിലായ നാല് പേരിൽ മൂന്നും കാസർകോട്ട് നിന്നുള്ളവരാണ്. ഒരാൾ ഉഡുപി ജില്ലക്കാരനാണ്.
  
Mangalore, Karnataka, News, Gold, Airport, Arrest, Kasaragod, Kerala, Udupi, Gold, Seized, customs, Gold worth Rs 1.13 Cr seized from Mangalore Airport.

മെയ് 13 മുതൽ 19 വരെയായി നാല് പേരിൽ നിന്നായി 2.227 കി ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്. ഉഡുപി ജില്ലയിലെ യാത്രക്കാരനിൽ നിന്ന് 37.2 ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബാക്കി മുഴുവൻ കാസർകോട് സ്വദേശികളിൽ നിന്നാണ് പിടിച്ചെടുത്തത്.

എല്ലാവരും സ്വർണം പേസ്റ്റ് രൂപത്തിലാക്കി മലാശയത്തിലും അടിവസ്ത്രത്തിലുമായാണ് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കസ്റ്റംസ് കമീഷനർ ഇമാമുദ്ദീൻ അഹ്‌മദിന്റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരായ മനോജ് കുമാർ ഉദുമ, എം ശോഭനൻ, ദുർഗേഷ് കുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

Keywords: Mangalore, Karnataka, News, Gold, Airport, Arrest, Kasaragod, Kerala, Udupi, Gold, Seized, customs, Gold worth Rs 1.13 Cr seized from Mangalore Airport.
< !- START disable copy paste -->

Post a Comment