ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ച് അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രഗത്ഭരായ ഡോക്ടർമാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുക. ഈ പദ്ധതിയിൽ ഇതുവരെ 13 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വരുന്ന നിർധനരായ കുട്ടികളെ കണ്ടെത്തുന്നതിനായി മെയ് 28ന് കാസർകോട് മുൻസിപൽ വനിതാ ഹോളിൽ രാവിലെ എട്ട് മണി മുതൽ വൈകീട്ട് നാല് മണി വരെ ക്യാംപ് സംഘടിപ്പിക്കും.
സുവർണ ജൂബിലി ആഘോഷിക്കുന്ന കാസർകോട് ഇൻഡ്യൻ മെഡികൽ അസോസിയേഷനും കാസർകോട് നഗരസഭയും സംയുക്തമായാണ് ഈ ക്യാംപിന് നേതൃത്വം നൽകുന്നത്. ഇതിനുവേണ്ട സന്നദ്ധ സേവന സഹായം കാസർകോട് പ്യൂപിൾസ് ഫോറം ഒരുക്കും. കൂടുതൽ അർഹരായ കുട്ടികളെ കണ്ടെത്തുന്നതിന് കോഴിക്കോട് ആസ്റ്റർ മിംസിലെ വിദഗ്ദ സംഘമാണ് ക്യാംപിൽ പരിശോധകരായി എത്തുന്നത്. എൻ എ നെല്ലിക്കുന്ന് എംഎൽഎ പരിപാടി ഉദ്‌ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റോടറി കാനനൂർ - 9048293734, 9447102199.
Keywords: News, Kerala, Kasaragod, Health, Hospital, Treatment, Free Treatment, Heart Patient, Childrens, Free heart surgery, Aster MIMS, Free heart surgery for 50 children.
< !- START disable copy paste -->