വെള്ളിയാഴ്ച പുലര്‍ചെ ഉപ്പളയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. യുവാവിനെ കീഴ്‌പ്പെടുത്തുന്നതിനിടെ നാല് പേര്‍ക്ക് കത്തി കൊണ്ട് മുറിവേറ്റു. കെട്ടിടത്തിന്റെ മുകളിലെ വാടര്‍ ടാങ്കില്‍ നിന്ന് യുവാവിന്റേതെന്ന് കരുതുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ഉപ്പള പെട്രോള്‍ പമ്പിന് സമീപത്താണ് യുവാവ് വഴിയാത്രക്കാരെ കത്തി കാട്ടി ഓടിച്ചത്.
അതിനിടെ സംഭവം അറിഞ്ഞെത്തിയ പത്തോളം യുവാക്കള്‍ യുവാവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഓടി പോയി ഉപ്പളയിലെ ഒരു കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു.
തന്നെ പിടിക്കാന്‍ ശ്രമിച്ചാല്‍ കുത്തി കൊലപ്പെടുത്തുമെന്ന് കഞ്ചാവ് ലഹരിയിലായ യുവാവ് പിന്തുടര്‍ന്നവരെ ഭീഷണി പ്പെടുത്തി.
രാവിലെ ഒമ്പത് മണിയോടെയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. പീന്നീട് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് അക്രമിയെ വലയിലാക്കുകയായിരുന്നു.
അതിനിടെ ചിലര്‍ മുഖം കഴുകാനായി വെള്ളത്തിന് ടാങ്ക് തുറന്ന് നോക്കിയപ്പോഴാണ് ടാങ്കിനകത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കവര്‍ കാണുന്നത്. ഇത് തുറന്ന് നോക്കിയപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു.
യുവാവിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണാഭരണങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Uppala, Injured, Attack, Police, Investigation, Video, Gold, Drugs, Fire Force, Four people were injured in the youth's attack.
< !- START disable copy paste -->