29ന് നീലേശ്വരം മാര്‍കറ്റില്‍ നിന്ന് ആരംഭിച്ച് 4.30ന് മഡിയനിലും 30ന് ചാമുണ്ഡികുന്നില്‍ നിന്നും ആരംഭിച്ച് 4.30ന് ഉദുമയിലും സമാപിക്കും. 31 ന് കളനാട്ട് നിന്നും തുടങ്ങി വൈകീട്ട് 4.30ന് നെല്ലിക്കുന്നിൽ യാത്ര അവസാനിക്കും. വിവിധയിടങ്ങളിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, നേതാക്കള്‍ സംബന്ധിക്കും.
മൂന്നര മണിക്കൂര്‍ യാത്ര ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ അല്ല കാസർകോട് ജില്ല ഇന്ന് അഭിമുഖീകരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. തിരുവനന്തപുരം ആര്‍സിസിയിലേക്ക് ചെന്ന് ആരോഗ്യപ്രശ്‌നം പരിഹരിക്കാമെന്നുള്ള പ്രചാരണം അബദ്ധജഡിലമാണ്. യാത്രാസമയം കുറയ്ക്കുന്നതിന്
പകരം ജില്ലയില്‍ തന്നെ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുക എന്ന ഉത്തരവാദിത്തമാണ് സര്‍കാർ ഏറ്റെടുക്കേണ്ടതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ വി കെ രവിന്ദ്രന്‍, ഹനീഫ് നെല്ലിക്കുന്ന്, ഹസൈനാര്‍ ഹാജി തളങ്കര, അഡ്വ. ടി വി രാജേന്ദ്രന്‍, ശഹസാദ്, മുരളി കീഴൂര്‍ എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Press Meet, Video, Press Club, Nellikunnu, Kalikadav, Railway, Protest, Inauguration, Nileshwaram, Health-project, Foot rally will held against K-Rail.< !- START disable copy paste -->