ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യ (FSSAI) യുടെ ലൈസൻസ് ഇല്ല, സിന്തറ്റിക് കളർ ഭക്ഷണ പദാർഥങ്ങളിൽ ഉപയോഗിക്കുന്നു, വെള്ളം പരിശോധിച്ചതിന്റെ റിപോർട്, ജീവനക്കാരുടെ മെഡികൽ, ഫിറ്റ്നസ് എന്നിവയില്ല, പഴങ്ങൾ, അസംസ്കൃത കോഴി എന്നിവ അലക്ഷ്യമായി ഫ്രീസറിൽ സൂക്ഷിക്കുന്നു, ചവറ്റുകൊട്ടയ്ക്ക് സമീപം ഭക്ഷണ പദാർഥങ്ങൾ സൂക്ഷിക്കുന്നു എന്നീ കാരണങ്ങളാലാണ് സാർ കഫെ അടച്ചുപൂട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഷവർമ കഴിച്ചതിന് പിന്നാലെ ചെറുവത്തൂരിൽ പെൺകുട്ടി മരണപ്പെടുകയും ഭക്ഷണത്തിൽ ബാക്ടീരിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനവും വിപുലവുമാക്കിയത്. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് വന്നതുമായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യ വസ്തുക്കൾ, ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയാണ് പരിശോധിക്കുന്നത്. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.
Keywords: News, Kerala, Top-Headlines, Kasaragod, Uppala, Food, Hotel, Raid, Health, Health-minister, Food Safety Department, Hotel Closed, Food safety department raid: one more hotel closed.
< !- START disable copy paste -->