city-gold-ad-for-blogger

Restaurant fined | വീണ്ടും നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഉദുമ പള്ളത്തെ റെസ്റ്റോറന്റിന് 25000 രൂപ പിഴയിട്ടു


കാസർകോട്: (www.kasargodvartha.com) ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നതിനിടെ ജില്ലയിലെ ഒരു ഭക്ഷണശാലയ്ക്ക് 25000 രൂപ പിഴയിട്ടു. ഉദുമ പള്ളത്തെ ഉഡുപി ശ്രീ കൃഷ്ണ റെസ്റ്റോറന്റിനെതിരെയാണ് നടപടി സ്വീകരിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പിഴചുമത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
   
Restaurant fined | വീണ്ടും നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഉദുമ പള്ളത്തെ റെസ്റ്റോറന്റിന് 25000 രൂപ പിഴയിട്ടു



കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിൽ കാലാവധി കഴിഞ്ഞ 16 പാകറ്റ് തൈരും സിന്തറ്റിക് കളർ ഉപയോഗിക്കുന്നതും ഇവിടെ നിന്ന് കണ്ടെത്തിയതായും ഫ്രീസർ അടക്കം വൃത്തിഹീനമാണെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു തരത്തിലുള്ള സിന്തറ്റിക് കളറുകളും ഹോടെൽ ഭക്ഷണങ്ങളിൽ ചേർക്കാൻ പാടുള്ളതല്ലെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടയിലാണ് അത്തരത്തിൽ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

ചെറുവത്തൂരിൽ ഷവർമ കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കിയത്. ആഴ്ചകളായി തുടരുന്ന പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് അടച്ചുപൂട്ടുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് വന്നതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തുടർന്നും പരിശോധനകൾ കർശനമാക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.

Keywords: Kasaragod, Kerala, News, Top-Headlines, Uduma, Hotel, Food, Fine, Investigation, Health, Health-Department, Food Safety Department inspection; restaurant fined Rs 25,000.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia