Join Whatsapp Group. Join now!
Aster MIMS 10/10/2023

Fish Inspection | ഭക്ഷ്യസുരക്ഷാ വിഭാഗം തലപ്പാടിയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മീൻ ലോറികൾ പരിശോധിച്ചു; സാംപിളുകൾ ശേഖരിച്ചു; നടപടികൾ തുടരുമെന്ന് അധികൃതർ

Food safety department inspected fish lorries at Thalappadi, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു. തലപ്പാടി അതിർത്തിയിൽ ഉദ്യോഗസ്ഥർ മീൻ ലോറികൾ പരിശോധിച്ച് സാംപിളുകൾ ശേഖരിച്ചു. പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. വരും ദിവസങ്ങളിലും നടപടികൾ ശക്തമാക്കുമെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ 'ഓപറേഷന്‍ മത്സ്യ'യുടെ ഭാഗമായാണ് പരിശോധന നടന്നത്.
                   
News, Kerala, Kasaragod, Top-Headlines, State, Fish, Food, Check-post, Health, Thalappady, Manjeshwaram, Sea, Food safety department, Food safety department inspected, Food safety department inspected fish lorries at Thalappadi.

തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലായി നടന്ന പരിശോധനയിൽ 34 സാംപിളുകളാണ് ഉദ്യോഗസ്ഥർ ശേഖരിച്ചത്. മൊബൈൽ പരിശോധന വാഹനവും സ്ഥലത്തെത്തിച്ചിരുന്നു. മീനിൽ ഫോർമാലിൻ, അമോണിയം എന്നിവയുടെ സാന്നിധ്യം ഉണ്ടോയെന്നാണ് പരിശോധിച്ചത്. അയൽ സംസ്ഥാനങ്ങളായ ഗോവ, കർണാടക എന്നിവിടങ്ങളിൽ നിന്ന് വന്ന ലോറികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഉപ്പളയിലെ കടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ശർക്കരകളും പരിശോധിച്ചു. നിയമം ലംഘിച്ചതിന് രണ്ട് കടകൾക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യ സുരക്ഷ അസിസ്‌റ്റന്റ്‌ കമീഷനർ പി കെ ജോൺ വിജയകുമാർ, ഓഫീസർമാരായ കെ പി മുസ്ത്വഫ, കെ സുജയൻ, നോഡൽ ഓഫീസർ ഹേമാംബിക എന്നിവർ പരിധോധനയ്ക്ക് നേതൃത്വം നൽകി.

Keywords: News, Kerala, Kasaragod, Top-Headlines, State, Fish, Food, Check-post, Health, Thalappady, Manjeshwaram, Sea, Food safety department, Food safety department inspected, Food safety department inspected fish lorries at Thalappadi.
< !- START disable copy paste -->

Post a Comment