Join Whatsapp Group. Join now!
Aster MIMS 10/10/2023

Dust Storm | കുവൈതില്‍ ശക്തമായ പൊടിക്കാറ്റ്; വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Flight operations halted as dust storm blankets Kuwait #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കുവൈത് സിറ്റി: (www.kasargodvartha.com) ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിച്ചു. സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചു.

അന്തരീക്ഷം തിങ്കളാഴ്ച വീശിയ പൊടിക്കാറ്റില്‍ കടുത്ത ഓറഞ്ച് നിറത്തിലായി. ഒഴിവാക്കാനാകാത്ത കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാല്‍ പൊടിയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി നമ്പരായ 112ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Kuwait City, News, Kuwait, Gulf, World, Top-Headlines, Police, Flight operations halted as dust storm blankets Kuwait.

Keywords: Kuwait City, News, Kuwait, Gulf, World, Top-Headlines, Police, Flight operations halted as dust storm blankets Kuwait.

Post a Comment