രാവിലെ 10 മണിക്ക് പൂർവ വിദ്യാർഥി സംഗമവും ഉച്ചയ്ക്ക് രണ്ട് മണിക്ക് വോയിസ് ഓഫ് സിജെ മെഗാ ഫൈനൽ മത്സരവും നടക്കും. ഇതിൽ 11 പേർ മത്സരിക്കും. രണ്ട് തലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ നിന്നാണ് മെഗാ ഫൈനൽ മത്സരത്തിലേക്ക് 11 പേരെ തെരഞ്ഞെടുത്തത്. വൈകീട്ട് നാല് മണിക്ക് സാംസ്കാരിക സദസും ഏഴ് മണിക്ക് വിവിധ രംഗത്ത് പ്രശസ്തരായ പൂർവ വിദ്യാർഥികൾ നയിക്കുന്ന സ്റ്റേജ് ഷോയും അരങ്ങേറും.
പൂർവ വിദ്യാർഥികളും സിനിമ സീരിയൽ താരങ്ങളുമായ രാജേഷ് മാധവൻ, സിനി എലിയമ്മ വർഗീസ്, ജയമോഹൻ, മഴവിൽ മനോരമ ജോസ്കോ ഇൻഡ്യൻ വോയ്സ് 2013 വിജയി സെലിൻ ജോസ്, മീഡിയ വൺ പതിനാലാം രാവ് സീസൺ ആറ് ഫെയിം ഫാത്വിമത് ശംല, മുൻ സംസ്ഥാന കലോത്സവ വിജയികളായ ശിവൻ അരവത്ത്, ഉണ്ണി ബാലകൃഷ്ണൻ, ഗോപിക എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേജ് ഷോ നടക്കുക.
സ്കൂൾ മാനേജ്മെൻ്റ്, പി ടി എ, സ്റ്റാഫ് കൗൺസിൽ, പൂർവ വിദ്യാർഥി സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. എകെഎം അശ്‌റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും സ്കൂൾ മാനജറുമായ സി ടി അഹ്‌മദ് അലി അധ്യക്ഷത വഹിക്കും. ചെമ്മനാട് പഞ്ചായത് വൈസ് പ്രസിഡൻ്റ് മൻസൂർ കുരിക്കൾ, ജമാഅത് കമിറ്റി ജനറൽ സെക്രടറി ബദറുൽ മുനീർ തുടങ്ങിയവർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സി ടി അഹ്‌മദ് അലി, ബദറുൽ മുനീർ, പിടിഎ പ്രസിഡൻ്റ് പി എം അബ്ദുല്ല, ഒ എസ് എ പ്രസിഡൻ്റ് മുഹമ്മദലി മുണ്ടാകുലം, പ്രിൻസിപൽ എ സുകുമാരൻ നായർ, ഹെഡ്മാസ്റ്റർ കെ വിജയൻ, പ്രോഗ്രാം കമിറ്റി കൺവീനർ ജിജി തോമസ് എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Press meet, Video, Media worker, Teacher, Chemnad, School, C.T Ahmmed Ali, Students, Farewell meeting and cultural meet on May 15 at Chemnad School.< !- START disable copy paste -->