city-gold-ad-for-blogger
Aster MIMS 10/10/2023

Controversy | ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്തത് വിവാദമായതോടെ നിലപാട് വ്യക്തമാക്കി മഞ്ചേശ്വരത്തെ ഡിവൈഎഫ്ഐ നേതാവ്; 'കാസർകോട്ടെ പാർടി നേതാക്കളാരും കല്യാണത്തിന് പോകരുതെന്ന് പറഞ്ഞിട്ടില്ല; സംബന്ധിച്ചത് വ്യക്തിപരമായ ബന്ധമുള്ളതിനാൽ'

മഞ്ചേശ്വരം: (www.kasargodvartha.com) ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ ഡിവൈഎഫ്ഐ നേതാവ് പങ്കെടുത്തുന്നവെന്ന വിവാദത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക് കമിറ്റിയംഗവും സിപിഎം ബായാർ ലോകൽ കമിറ്റിയംഗവുമായ സകറിയ. കാസർകോട്ടെ നേതാക്കളിലാരും കല്യാണത്തിന് പോകരുതെന്ന് പറഞ്ഞിട്ടില്ലെന്ന് സകറിയ കാസർകോട് വാർത്തയോട് പറഞ്ഞു. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർചയായി മാറിയിരുന്നു. ഇത് വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.
  
Controversy | ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്തത് വിവാദമായതോടെ നിലപാട് വ്യക്തമാക്കി മഞ്ചേശ്വരത്തെ ഡിവൈഎഫ്ഐ നേതാവ്; 'കാസർകോട്ടെ പാർടി നേതാക്കളാരും കല്യാണത്തിന് പോകരുതെന്ന് പറഞ്ഞിട്ടില്ല; സംബന്ധിച്ചത് വ്യക്തിപരമായ ബന്ധമുള്ളതിനാൽ'

'ഞാൻ ആകാശിന്റെ വിവാഹത്തിന് പോകുന്നത് പാർടി നേതാക്കളാരും അറിഞ്ഞിട്ടില്ല. എന്നോട് ഈ വിഷയത്തിൽ പാർടി ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. ആകാശിന്റെ കല്യാണത്തിന് പോകരുതെന്ന് പാർടി റിപോർട് ചെയ്തിട്ടില്ല. എന്റെ കൂടെ ഡിവൈഎഫ്ഐ നേതാക്കൾ ആരും ഉണ്ടായിരുന്നില്ല. ഏതാനും സുഹൃത്തുക്കൾ മാത്രമാണ് ആകാശിന്റെ വിവാഹത്തിൽ പങ്കെടുത്തത്', സകറിയ വിശദീകരിച്ചു.

'മഞ്ചേശ്വരത്തെയും കാസർകോട്ടെയും നേതാക്കൾ ഞാൻ കല്യാണത്തിന് പോകുന്ന കാര്യം അറിഞ്ഞിട്ടില്ല. അതുകൊണ്ടായിരിക്കാം പറയാഞ്ഞത്. ആകാശുമായി വ്യക്തിപരമായി വർഷങ്ങളുടെ പരിചയമുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്. ഞാൻ പരിയാരം മെഡികൽ കോളജിലേക്ക് കാസർകോടുള്ള രോഗികളെ കൊണ്ടു വരുമ്പോൾ ആകാശിനെ വിളിക്കാറുണ്ട്. അയാളെ നാട്ടിൽ പോയി കാണാറുണ്ട്. ഇപ്പോഴും ആ ബന്ധം പുലർത്തുന്നുണ്ട്. ആകാശ് സാമൂഹ്യ മാധ്യമങ്ങളിൽ പാർടിക്കും ഡിവൈഎഫ്ഐക്കുമെതിരെ എഴുതുന്ന കാര്യങ്ങളോട് യോജിക്കുന്നില്ല. ഞാൻ അതിനൊക്കെ ഇതുവരെ ലൈകടിച്ചിട്ടില്ല.

പ്രതികരിക്കാത്തത് എന്താണെന്ന് ചോദിച്ചാൽ പാർടി നേതാക്കൾ അതിനൊക്കെ മറുപടി പറയുന്നത് കൊണ്ട് താഴെ തട്ടിലുള്ള ഞാൻ എന്തെങ്കിലും പ്രതികരിക്കുന്നതിൽ കാര്യമില്ലെന്ന് തോന്നി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രടറി ഷാജറും കണ്ണൂരിലെ പാർടി സെക്രടറിയുമൊക്കെ ഈ കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്. ചില മാധ്യമങ്ങൾ വ്യാജമായ വാർത്തകൾ പടച്ചുവിടുകയാണ്. നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായ സമയത്ത് ഞാൻ ആകാശിനെ ബായാറിൽ കാട്ടിൽ ഒളിച്ചു താമസിക്കാൻ സഹായിച്ചുവെന്നൊക്കെയാണ് എഴുതിയത്.

കല്യാണത്തിൽ പങ്കെടുത്തതിന് എനിക്കെതിരെ പാർടി നടപടിയെടുക്കുമൊന്നൊക്കെ വാർത്ത വന്നു. പാർടിയിൽ നിന്നും പുറത്താക്കിയെന്നു വരെ ചിലർ എഴുതി. ഡിവൈഎഫ്ഐയുടെയും സിപിഎമിന്റെയും നിലപാടിനപ്പുറത്തേക്ക് ഞാൻ ഇതുവരെ പോയിട്ടില്ല. പാർടിയുടെ നിലപാടാണ് ഈ കാര്യത്തിൽ തന്റേത്. വ്യക്തിഗതമായ വിയോജിപ്പുകൾ ആകാശ് പറയുന്ന കാര്യങ്ങളിലുണ്ടെങ്കിലും സൗഹൃദം ഇപ്പോഴും തുടരുകയാണ്', സകറിയ ബായാർ കൂട്ടിച്ചേർത്തു.


കല്യാണവും വിവാദങ്ങളും പാർടിയും

സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം സൈബർ പോരാളിയായിരുന്ന ആകാശ് തില്ലങ്കേരി പി ജയരാജന്റെ അടുത്ത അനുയായിട്ടാണ് അറിയപ്പെടുന്നത്. യൂത് കോൺഗ്രസ് നേതാവ് എടയന്നൂർ ശുഐബ് വധക്കേസിൽ പ്രതിയായ ആകാശ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ തന്റെ അടുത്ത സുഹൃത്തായ അർജുൻ ആയങ്കി പ്രതിയാക്കപ്പെട്ടതോടെയാണ് പാർടിയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്. സ്വർണക്കടത്ത്-ക്വടേഷൻ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന അർജുൻ ആയങ്കിയെ സിപിഎം തള്ളി പറയുകയും ഡിവൈഎഫ്ഐ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തതോടെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തിനെതിര ആകാശ് ഫേസ്ബുക് പേജിലൂടെ പ്രതികരിച്ചത്.

ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ വാർത്ത ചോർത്തൽ ആരോപണമുൾപെടെ ആകാശ് ഉന്നയിച്ചു. ഇതേ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷനർക്ക്, അപകീർത്തികരമായ പരാമർശം നടത്തിയതിന് ആകാശിനെതിരെ ജില്ലാ സെക്രടറി എം ഷാജർ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിക്കെതിരെ കസ്റ്റംസ് അന്വേഷണം നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും തെളിവില്ലാത്തതിനാൽ കേസിൽ പ്രതി ചേർത്തിരുന്നില്ല.

ഇതിനിടെയാണ് കഴിഞ്ഞ മെയ് 12ന് ആകാശ് തില്ലങ്കേരി വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമയെ വിവാഹം ചെയ്യുന്നത്. ഏച്ചൂർ സി ആർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഎം നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിരുന്നില്ല. പാർടി തള്ളിപ്പറഞ്ഞ ആകാശിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിൽ സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കും അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. ഇതുകാരണം ആകാശിന്റെ ആരാധ്യപുരുഷനായ പി ജയരാജൻ ഉൾപെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.
  
Controversy | ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്തത് വിവാദമായതോടെ നിലപാട് വ്യക്തമാക്കി മഞ്ചേശ്വരത്തെ ഡിവൈഎഫ്ഐ നേതാവ്; 'കാസർകോട്ടെ പാർടി നേതാക്കളാരും കല്യാണത്തിന് പോകരുതെന്ന് പറഞ്ഞിട്ടില്ല; സംബന്ധിച്ചത് വ്യക്തിപരമായ ബന്ധമുള്ളതിനാൽ'

വിവാദ വിവാഹത്തിൽ പങ്കെടുത്തത് സകറിയ മാത്രം

പാർടി തള്ളിപ്പറഞ്ഞ ആകാശിന്റെ വിവാഹത്തിൽ മഞ്ചേശ്വരത്തെ യുവ നേതാവായ സകറിയ മാത്രം പങ്കെടുത്തതാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർചയായത്. ചില മാധ്യമങ്ങൾ അതു പൊടിപ്പും തൊങ്ങലും വെച്ച് വാർത്തയാക്കുക കൂടി ചെയ്തതോടെ വിഷയം പാർടിക്കുള്ളിലും ചർചയായി. സിപിഎം ഉന്നത നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, ഇ പി ജയരാജൻ തുടങ്ങിയവരുമായി സകറിയ ബായാറെടുത്ത ഫോടോകളും പ്രചരിച്ചു. ഇതു കൂടാതെ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ശാഫിയുമായി ചേർന്നുള്ള സകറിയയുടെ ഫോടോയും പ്രചരിച്ചതോടെയാണ് നേതൃത്വത്തിന് തലവേദനയായി മാറിയത്.


Keywords:  Manjeshwaram, Kasaragod, Kerala, News, Controversy, Top-Headlines, Social-Media, Whatsapp, Wedding, DYFI, CPM, Political Party, DYFI leader clarifies controversy over participation in Akash Thillankeri's wedding.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL