city-gold-ad-for-blogger

Body cremated | ദേവനന്ദ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മ്യതദേഹം സംസ്‌കരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com) കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കരിവെള്ളുര്‍ പെര്‍ളത്തെ ദേവനന്ദ(16) യുടെ മ്യതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പരിയാരം മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ദേവനന്ദ പഠിച്ച കരിവെള്ളൂര്‍ എ വി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെകണ്ടറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഭൗതികശരീരം അവസാനമായി കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. വികാര നിര്‍ഭരമായിരുന്നു പൊതുദര്‍ശനം.
      
Body cremated | ദേവനന്ദ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മ്യതദേഹം സംസ്‌കരിച്ചു

കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പയ്യന്നുര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍, ത്യക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്‍, കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് എ വി ലേജു, വൈസ് പ്രസിഡണ്ട് ടി ഗോപാലന്‍, കെ നാരായണന്‍, പയ്യന്നൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡണ്ട് പി വി വത്സല, വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടന്‍, നീലേശ്വരം ബ്ലോക് പഞ്ചായത് പ്രസിഡണ്ട് മാധവന്‍ മണിയറ, ചെറുവത്തൂര്‍ പഞ്ചായത് പ്രസിഡണ്ട് പ്രമീള, വലിയപറമ്പ ഗ്രാമപഞ്ചായത് പ്രസിഡണ്ട് വി വി സജീവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് ജന്മനാടായ പെരളം ഇ എം എസ് വായനശാലയിലും പൊതുദര്‍ശനത്തിനുവച്ച ശേഷം വെള്ളൂരില്‍ സംസ്‌കാരം നടത്തി. അതിനിടെ ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ടം പ്രാഥമിക റിപോര്‍ട് പുറത്തു വന്നിട്ടുണ്ട്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സൂചന. ഭക്ഷ്യവിഷബാധ സംബധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

എ ഡി എം, പൊലീസ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവരാണ് അന്വേഷണം നടത്തുന്നത്.

Keywords:  Top-Headlines, Kasaragod, News, Kerala, Cheruvathur, Food, Trikaripur, School, Government, Rajmohan Unnithan, MLA, Panchayath, Kannur, Hospital, Postmortem, Report, Police, Health, Health-Department, Devananda's body cremated in the presence of several people.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia