Join Whatsapp Group. Join now!
Aster MIMS 10/10/2023

Demands for Crossings | ദേശീയപാത വികസനം: മൊഗ്രാൽ പുത്തൂരിലും പെർവാഡും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള പാത വേണമെന്ന ആവശ്യം ശക്തമാവുന്നു

Demand for pedestrian crossings in Mogral Puthur and Pervad, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) ദേശീയ പാത വികസന പ്രവൃത്തികൾ പുരോഗമിച്ച് കൊണ്ടിരിക്കെ മൊഗ്രാൽ പുത്തൂരിലും പെർവാഡും കാൽനടയാത്രക്കാർക്കുള്ള റോഡ് മുറിച്ചുകടക്കൽ പാത വേണമെന്ന ആവശ്യം ശക്തമാവുന്നു. നാലുവരിപ്പാതയുടെയും സർവീസ് റോഡിൻ്റെയും പണിയുടെ ഭാഗമായി കുഴിയെടുക്കലും മണ്ണുനീക്കലും നടന്ന് കൊണ്ടിരിക്കുന്നു. ഇതോടെ ബസ് യാത്രക്കാരാണ് ഏറെ പ്രയസത്തിലായത്. ഇപ്പോൾ തന്നെ ബസിൽ കയറാനുള്ളവരും ബസിറങ്ങി വരുന്നവരും റോഡ് മുറിച്ചു കടക്കാൻ വിഷമിക്കുന്നു.
                
News, Kerala, Kasaragod, Top-Headlines, Road, Kumbala, People, Mogral puthur, Pervad, National highway, Mangalore, Demand for pedestrian crossings in Mogral Puthur and Pervad.

കാസർകോട് - മംഗ്ളുറു പാതയിൽ ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഈ പ്രദേശങ്ങളിൽ നിന്നുണ്ട്. ദേശീയ പാതയിൽ നിന്നും ഉൾപ്രദേശങ്ങളിലേക്കെല്ലാം റോഡുകളുണ്ട്. ദേശീയ പാത പണി പൂർത്തിയാകുന്നതോടെ ബസിറങ്ങി സർവീസ് റോഡുകളിൽ നിന്നും റോഡുമുറിച്ച് ഉൾപ്രദേശങ്ങളിലെ റോഡിലെത്താൻ സാധിക്കില്ല. നിലവിൽ ചൗക്കിയിലും മൊഗ്രാലിലുമാണ് റോഡ് മുറിച്ചുകടക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നത്. മറ്റുപ്രദേശങ്ങളിലുള്ളവർക്ക് ഈ സൗകര്യത്തെ ലഭിക്കാതാവുന്നതോടെ അവർ ദുരിതത്തിലാവും.

മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ പ്രധാന ബസ്സ് സ്റ്റോപുകളാണ് കടവത്ത്, മൊഗ്രാൽ പുത്തൂർ ടൗൺ, അറഫാത് നഗർ, കുന്നിൽ, ഗസ്സ് ഹൗസ്, കല്ലങ്കൈ, ചൗക്കി, സി പി സി ആർ ഐ, എരിയാൽ എന്നിവ. ഇവിടങ്ങളിൽ ബസിറങ്ങുന്നവർ റോഡ് മുറിച്ച് കടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുമെന്ന് മൊഗ്രാൽ പുത്തൂർ കുന്നിൽ സി എച് മുഹമ്മദ് കോയ സ്മാരക വായന ശാല പ്രസിഡണ്ട് മാഹിൻ കുന്നിലും സെക്രടറി എം എ നജീബും ചൂണ്ടിക്കാട്ടുന്നു. ജില്ലാ ഭരണകൂടവും മറ്റുവകുപ്പുകളും വികസന സമിതി അംഗങ്ങളും പദ്ധതി രേഖകൾ നോക്കിയിരുന്നെങ്കിൽ ജനങ്ങൾ ഇത്രയേറെ യാത്രാദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്ന് ഇവർ പറയുന്നു.

കുമ്പളയ്ക്കും കാസർകോടിനും ഇടയിലുള്ള പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ് പെർവാഡ്. എല്ലാ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളും നിർത്തുന്ന ഇവിടത്തെ ബസ് സ്റ്റോപ് അറുന്നൂറോളം കുടുംബങ്ങളാണ് ഉപയോഗിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ സന്ദർശിക്കുന്ന അയ്യപ്പസ്വാമി ക്ഷേത്രം, ഇനാറ ജുമാ മസ്ജിദ്, ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഇൻഗ്ലീഷ് മീഡിയം സ്‌കൂൾ, അനവധി പേരെത്തുന്ന വിവാഹ- കൺവെൻഷൻ സെന്റർ, ബാങ്ക്, വ്യവസായ യൂനിറ്റുകൾ തുടങ്ങിയവ പെർവാഡ് ജംഗ്ഷനിലുണ്ട്.

രണ്ട് പ്രധാന റോഡുകൾ ഇവിടെ ദേശീയ പാതയിലേക്ക് ചേരുന്നുണ്ട്. 300 ഓളം മീൻ തൊഴിലാളികൾക്കുള്ള സഞ്ചാര പാതയാണ് ഈ പോകറ്റ് റോഡുകൾ. ഇത്രയും പ്രധാനപ്പെട്ട ഒരു ജംഗ്‌ഷനിൽ കാൽനടയാത്രക്കാർക്കായി ദേശീയ പാതയ്ക്ക് കുറുകെ മുറിച്ചു കടക്കാനുള്ള പാത അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. അല്ലാത്തപക്ഷം ഈ ഭാഗത്ത് നിന്നുള്ള ബസ് യാത്രക്കാർക്ക് കുമ്പളയിലോ മൊഗ്രാലിലോ പോയി അനാവശ്യമായി മടങ്ങേണ്ടി വരുമെന്ന് റിട. പഞ്ചായത് വകുപ്പ് അസി. ഡയറക്ടർ നിസാർ പെർവാഡ് പറഞ്ഞു.

സാധാരണക്കാർക്ക് അവരുടെ സമയവും ഊർജവും പണവും നഷ്ടപ്പെടുത്തേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാൻ രണ്ടിടങ്ങളിലും ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ മറുവശത്ത് നിന്ന് ആരാധനാലയങ്ങൾക്കായി പോകുന്ന മുതിർന്ന പൗരന്മാർ ഉൾപെടെയുള്ള ഭക്തർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും, മറ്റു സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർ തുടങ്ങിയവരെല്ലാം ഈയാവശ്യം ഉന്നയിക്കുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Road, Kumbala, People, Mogral puthur, Pervad, National highway, Mangalore, Demand for pedestrian crossings in Mogral Puthur and Pervad.
< !- START disable copy paste -->

Post a Comment