Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrest | ഷവര്‍മ കഴിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂൾബാർ മാനേജിങ് പാര്‍ട്‌നറും ജോലിക്കാരനും അറസ്റ്റില്‍; 5 പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സക്കെത്തി

Death of student; Two arrested for serving Shawarma#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂര്‍: (www.kasargodvartha.com) ഷവര്‍മ കഴിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂൾബാർ മാനജിങ് പാര്‍ട്‌നറും ജോലിക്കാരനും അറസ്റ്റിലായി. ചെറുവത്തൂറിലെ ഐഡിയല്‍ കൂള്‍ബാര്‍ മാനജിങ് പാര്‍ട്‌നര്‍ അനക്‌സ് (40), ഷവര്‍മ തയ്യാറാക്കിയ നേപാള്‍ സ്വദേശി സന്ദേഷ് റായ് (30) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
   
Cheruvathur, Kasaragod, Kerala, News, Top-Headlines, Arrest, Food, Student, Job, Hospital, Treatment, Police, Investigation, Minister, Health-minister, District Collector, Death of student; Two arrested for serving Shawarma.

കഴിഞ്ഞ ദിവസമാണ് കരിവെള്ളൂര്‍ എവി സ്മാരക ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും കരിവെള്ളൂര്‍ പെരളത്തെ പരേതനായ നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളായ ദേവനന്ദ മരിച്ചത്. ദേവാനന്ദ പിലികോട് മട്ടലായിലെ മാതൃസഹോദരിയുടെ വീട്ടിലായിരുന്നു താമസം. ചെറുവത്തൂര്‍ ജീവന്‍വിദ്യാ ട്യൂഷന്‍ സെന്ററില്‍ ട്യൂഷനിന് ചേര്‍ന്നിരുന്നു. ട്യൂഷന്‍ കഴിഞ്ഞ ശേഷമാണ് 29ന് ഉച്ചയോടെ കൂട്ടുകാര്‍ക്കൊപ്പം കൂള്‍ബാറിലെത്തി ഷവര്‍മ കഴിച്ചത്.

ദേവാനന്ദയടക്കം നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെ വയറിളക്കം, പനി, ഛര്‍ദി, വയറുവേദന എന്നിവ അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഇപ്പോള്‍ എല്ലാവരും കഴിയുന്നത്. ഇതിലൊരു കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ആകാശ് (21), അഭിജിത് (18), രഞ്ജിമ(17), കാര്‍ത്തിക (12), റോഷ്‌ന (17), പൂജ (15), ആദര്‍ശ് (16), അദ്വൈത് (17), അനുഗ്രഹ(15), സൂര്യ(15), അഭിനന്ദ്(16), ആര്‍ഷ(15), അഭിന്‍രാജ്(15), വൈഗ(13), ഫിദ(12), അഭിന(15), അനഘ (17) തുടങ്ങിയവരാണ് ചികിത്സയിലുള്ളത്. ഇവരടക്കം 31 പേരാണ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്.

ഭക്ഷണത്തിലെ മായം ചേര്‍ക്കലിനെ തടയാന്‍ നടപ്പിലാക്കിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 അനുസരിച്ച് സുരക്ഷിതമല്ലാത്തതോ, മരണമോ പരിക്കോ ഉണ്ടാക്കാവുന്ന ഭക്ഷണം വില്‍ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പരിക്കിന്റെ തീവ്രതയനുസരിച്ച് ജീവപര്യന്തം തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

അതേ സമയം കൂള്‍ബാറില്‍ നിന്നും ശേഖരിച്ച ഭക്ഷണ സാംപിളുകള്‍ കോഴിക്കോട് റീജിയനല്‍ അനലിറ്റികല്‍ ലബോറടറിയിലേക്ക് പരിശോധനയ്ക്കയച്ചിട്ടണ്ട്. ആരോഗ്യ വകുപ്പും എഡിഎമും പൊലീസും ഒരേ സമയം തന്നെ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗവും സംഭവത്തില്‍ പരിശോധന തുടരുകയാണ്.

സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മെഡികല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ എഡിഎം എംകെ രമേന്ദ്രനോട് അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Cheruvathur, Kasaragod, Kerala, News, Top-Headlines, Arrest, Food, Student, Job, Hospital, Treatment, Police, Investigation, Minister, Health-minister, District Collector, Death of student; Two arrested for serving Shawarma.< !- START disable copy paste -->

Post a Comment