Join Whatsapp Group. Join now!
Aster MIMS 10/10/2023

Kadali Banana | വലുപ്പക്കുറവാണെങ്കിലും രുചിയിലും വിലയിലും മുന്നിലാണ് കദളിപ്പഴം; കൃഷി രീതികളറിയാം

Cultivation methods of Kadali banana #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com) വലുപ്പക്കുറവാണെങ്കിലും രുചിയിലും വിലയിലും മുന്നിലാണ് കദളിപ്പഴം. ഹൈന്ദവ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏക വാഴകുലയാണ് കദളി. പ്രത്യേക സുഗന്ധം കൊണ്ട് മറ്റിനങ്ങളില്‍ നിന്ന് കദളി വേറിട്ടു നില്‍ക്കുന്നു. അതിനാലാണ് വാഴകളിലെ രാജാവ് ഏന്നു വിളിക്കുന്നത്. കൂടുതല്‍ പഴുത്തു പോയാലും കുലയില്‍ നിന്ന് പഴം അടര്‍ന്ന് വീഴുകയില്ല.

കദളി വാഴ കൃഷിയിലൂടെ മോശമല്ലാത്ത വരുമാനം നേടിയെടുക്കാന്‍ സാധിക്കും. പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് വില്‍പന കുടുതലായും നടക്കുന്നത്. ശബരിമല സിസണില്‍ ആവശ്യം കൂടും. ഓരോ പഴത്തിനാണ് വില. അങ്ങാടി മരുന്നുകളിലും പലതരം ലേഹ്യം ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിനാല്‍ എല്ലാ കാലത്തും ആവശ്യക്കാരുണ്ട്. അടുത്തുള്ള വിപണന സാധ്യത നല്ലവണ്ണം മനസ്സിലാക്കി കൃഷി ചെയ്യുന്നതാണ് ഉചിതം. കദളി വാഴപഴം ഉണക്കി വിപണനം നടത്തുന്നതു വഴി നമുക്ക് നല്ലൊരു വരുമാനം ഉണ്ടാക്കാം.

News, Thiruvananthapuram, Kerala, Top-Headlines, Agriculture, Cultivation methods of Kadali banana.

ഏത്ത വാഴ നടുന്നതുപോലെ തന്നെയാണ് കദളി വാഴയും നടാറുള്ളത്. തള്ളവാഴയില്‍ നിന്നും അടര്‍ത്തി മാറ്റിയ കന്നാണ് നടാനായി ഉപയോഗിക്കുന്നത് (ഇപ്പോള്‍ ടിഷു കള്‍ചര്‍വാഴ വിത്തുകള്‍ വിപണിയില്‍ ലഭ്യമാണ്). രണ്ടരയടി വീതിയിലും ഒന്നരയടി താഴ്ചയുമുള്ള വാഴ കുഴി ഏടുത്തതിനു ശേഷം അടിവളമായി ഏതെങ്കിലും ജൈവവളവും (ചാണകപ്പൊടി/ ആട്ടിന്‍വളം) ഒരുകൈ വേപ്പിന്‍ പിണ്ണാക്കും, എല്ലുപൊടിയും ഇട്ടാണ് നടേണ്ടത്. ഇങ്ങനെ നടുന്ന വാഴക്കന്നു ഏഴ് മാസം കൊണ്ട് വളര്‍ച പൂര്‍ത്തിയാക്കി കൂമ്പ് വരികയും മൂന്ന് മാസംകൊണ്ട് കൊല വെട്ടാന്‍ പാകമാകുകയും ചെയ്യും.

Keywords: News, Thiruvananthapuram, Kerala, Top-Headlines, Agriculture, Cultivation methods of Kadali banana.

Post a Comment