Join Whatsapp Group. Join now!
Aster MIMS 10/10/2023

Rampant theft complaint | മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം പെരുകുന്നതായി പരാതി; കത്തി കാട്ടിയും സ്ത്രീകൾ മാത്രമുള്ള വീടുകൾ ലക്ഷ്യമിട്ടും കവർചക്കാർ; ആശങ്കയിൽ ജനങ്ങൾ; അന്വേഷണം ഊർജിതമാക്കി പൊലീസ്

Complaint that theft is rampant in various places, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com) മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം പെരുകുന്നതായി പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പട്ടാപ്പകല്‍ ബൈകിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒന്നര പവന്റെ സ്വര്‍ണവള കവര്‍ന്ന സംഭവത്തോടെ ജനങ്ങളിൽ ഏറെ ആശങ്ക പടർന്നിരിക്കുകയാണ്. അതിനിടെ കുമ്പളയിലും സമാന സംഭവമുണ്ടായി. മോഷണങ്ങൾ പെരുകുമ്പോഴും കവർചക്കാർ പിടിയിലാവാത്തതും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പൊലീസും ഊർജിതമായ അന്വേഷണത്തിലാണ്.
          
News, Kerala, Kasaragod, Robbery, Theft, Complaint, Police, Investigation, Manjeshwaram, Uppala, Top-Headlines, Rampant theft complaint, Complaint that theft is rampant in various places.

കഴിഞ്ഞ ബുധനാഴ്ച ഉപ്പള ഫിർദൗസ് നഗറിലെ ശെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിൽ നിന്നു 18 പവൻ സ്വർണവും 1,35,000 രൂപയുമാണു കവർന്നത്. ഇബ്രാഹിയും കുടുംബവും മുംബൈയിലാണ്. വീടിന്റെ മുകളിലെ നിലയിലെ വാതിൽ പൊളിച്ചാണ് കവർച നടന്നത്. കുഞ്ചത്തൂർ യതീംഖാന റോഡിലെ പരേതനായ അബ്ബാസിന്റെ വീട്ടിൽ നിന്ന് വ്യാഴാഴ്ച 18 പവൻ സ്വർണവും മോഷണം പോയി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വീട്ടുകാർ പുറത്തു പോയിരുന്നു. 11.30 ന് തിരിച്ചെത്തിയപ്പോഴേക്കാണ് മോഷണം നടന്നത്.

ഉപ്പള ഹയർ സെകൻഡറി സ്‌കൂളിന് സമീപത്തെ പരേതനായ അറബിയുടെ വീട്ടിലാണ് വെള്ളിയാഴ്ച കവർച നടന്നത്. ആളുകൾ ജുമുഅ നിസ്‌കാരത്തിന് പോയ സമയത്ത് വീട്ടിലെത്തിയ യുവതിയും യുവാവും ബെൽ അടിച്ച ശേഷം ആരെന്ന് നോക്കാൻ വന്ന വീട്ടമ്മയോട് കുശലാന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണവള കവർന്ന മോഷ്ടാക്കൾ മറ്റു ആഭരണങ്ങൾ ആവശ്യപ്പെട്ടെങ്കിലും ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ എത്തിയതോടെ ബൈകിൽ കയറി രക്ഷപ്പെടുകയായിരുന്നു.

അതിന് പിന്നാലെ കുമ്പള ബദ് രിയ നഗറിൽ ശനിയാഴ്ചയാണ് കവർചാ ശ്രമം നടന്നത്. ഗൾഫിലുള്ള ഹുസൈന്റെ വീട്ടിലാണ് കവർചാശ്രമം നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വെളുപ്പിന് വീട്ടിലെത്തിയ പർദ ധരിച്ച സ്ത്രീ വെള്ളം ചോദിച്ചു വീട്ടിനകത്ത് കയറുകയും, പിന്നാലെ മുഖംമൂടി ധരിച്ച് പുരുഷനും എത്തിയതോടെ വെപ്രാളത്തിലായ വീട്ടമ്മയും മകളും നില വിളിച്ചതോടെയാണ് കവർചാ സംഘം രക്ഷപ്പെട്ടത്.

കുമ്പള പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ കവർചാസംഘത്തിലെ ആൾടോ കാർ പോകുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും നമ്പറും മറ്റും വ്യക്തമാകാത്ത തിനാൽ പിന്നിലുള്ളവരെ കണ്ടെത്താനായിട്ടില്ല. പുരുഷന്മാരില്ലാത്ത വീടുകളാണ് കവർചക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ഈ രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നുമുണ്ട്. അതേസമയം പിന്നിൽ ഭിക്ഷാടനത്തിന് എത്തുന്നവരോ, അന്യസംസ്ഥാനത്തു നിന്നുള്ളവരോ ആകാമെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്. അതിനാൽ തന്നെ പ്രദേശങ്ങളെ 'ഭിക്ഷാടന നിരോധിക മേഖല' യാക്കാനും നാട്ടുകാർ ആലോചിക്കുന്നുണ്ട് .

കവർചകളും കവർചാ ശ്രമങ്ങളും പെരുകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉണർത്തി. അപരിചിതർ ആര് വന്നാലും വാതിൽ തുറക്കരുതെന്നും, സംശയം തോന്നുന്ന സാഹചര്യത്തിൽ അടുത്തുള്ള വീട്ടുകാരെയോ, കുടുംബാംഗങ്ങളെയോ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, Robbery, Theft, Complaint, Police, Investigation, Manjeshwaram, Uppala, Top-Headlines, Rampant theft complaint, Complaint that theft is rampant in various places.
< !- START disable copy paste -->

Post a Comment